‘ഇടവേള’ സിമ്പിൾ ബട്ട് പവർഫുൾ; ഒരു അടിപൊളി അമ്മയും മകളും!

idavela

മനസ്സിൽ വേദന നിറയ്ക്കുന്ന രീതിയിലും ചിലപ്പോൾ ചിരിപ്പിക്കുന്ന രീതിയിലുമൊക്കെ വിവിധ രംഗങ്ങൾ പല സിനിമകളിലും വന്നിട്ടുണ്ട്. എന്നാൽ മരണത്തിൻറെ വ്യത്യസ്തമായ ഒരു തലം അവതരിപ്പിച്ചിരിക്കുകയാണ് ‘ഇടവേള’ എന്ന ഹ്രസ്വ ചിത്രം.തൻറെ അച്ഛൻറെ അപ്രതീക്ഷിത മരണം അഞ്ജലി എന്ന പെൺകുട്ടിക്കും അവളുടെ അമ്മയ്ക്കും അത്ര നഷ്ടമൊന്നുമായി തോന്നിയില്ല. പുലർച്ചെ കട്ടിലിൽ മരിച്ചു കിടക്കുന്ന അച്ഛനെ കണ്ട ശേഷം അവർക്കിടയിലുണ്ടാകുന്ന ചില അമ്പരപ്പിക്കുന്ന മാറ്റങ്ങളെ വരച്ചുകാട്ടിയിരിക്കുകയാണ് ‘ഇടവേള’. ഓരോ വ്യക്തിയും തങ്ങളുടെ വേണ്ടപ്പെട്ടവ‍‍ർക്ക് എങ്ങനെയാണെന്ന് ആത്മപരിശോധന നടത്താൻ കൂടി പ്രേരിപ്പിക്കുന്നതാണ് ചിത്രം.മരണം പലർക്കും പല രീതിയിലാണ് അനുഭവപ്പെടുക.

എല്ലാ മരണവും പലർക്കും വലിയ നഷ്ടം ആവണമെന്നില്ല. തണ്ണീർ മത്തൻ ദിനങ്ങൾ’ സംവിധാനം ചെയ്ത ഗിരീഷ് എ.ഡിയും സുഹൃത്ത് സനൽ സിഎസും ചേർന്നാണ്ഷിബിൻ മുരുകേഷ് തിരക്കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണിത്. വിനീത് വത്സല വിജയൻ ആണ് കഥ എഴുതിയത്. ‘തണ്ണീർ‍മത്തനി’ൽ ചെറിയ വേഷം അവതരിപ്പിച്ചിട്ടുള്ള ഐശ്വര്യ ലൈബി ഐശൂ, നെയ്ജി ലൈബി, അലീന എലിസബത്ത് റോസ്, അജിത്ത് ഉണ്ണികൃഷ്ണൻ എന്നിവരാണ് സിനിമയിൽ അഭിനയിച്ചിരിക്കുന്നത്.ഛായാഗ്രഹണം അർജുൻ ബൈജു, എഡിറ്റർ സംഗീത് പ്രതാപ്, ശബ്‍ദലേഖനം വിഷ്ണു സുജാതൻ, പശ്ചാത്തല സംഗീതം വിനീഷ് മണി, ഡിസൈൻ ആൽബ‍ർട്ട് ഷാജു, ഡിഐ ജോജി പാറക്കൽ, അസോ.ഡയറക്ടർ വിഷ്ണു ദേവൻ, അസി.ഡയറക്ടർ അൻവിൻ വെയ്ൻ, പ്രൊഡക്ഷൻ ഡിസൻ ജിതിൻ ജയൻ, അജിത് ഉണ്ണികൃഷ്ണൻ എന്നിവരാണ്.

Related posts