ഇന്ത്യയിലുള്ള തന്റെ കാമുകനെ തേടി ഭര്‍ത്താവിനേയും രണ്ട് മക്കളേയും ഉപേക്ഷിച്ച് ബ്രസീലിയന്‍ യുവതി കടല്‍ കടന്നെത്തി

brazilian women

brazilian women

 

ഹരിയാനയിലെ യമുനാ നഗറിലുള്ള ആനന്ദിനെ തേടിയാണ് ഭര്‍ത്താവിനേയും രണ്ട് മക്കളേയും ഉപേക്ഷിച്ച് ബ്രസീലിയന്‍ യുവതി ഇന്ത്യയിലേക്ക് കടല്‍ കടന്നെത്തിയത്. ഒരു വര്‍ഷം മുന്‍പ് ഫേ്‌സ്ബുക്കില്‍ കൂടിയാണ് ഇവര്‍ പരസ്പരം പരിചയപ്പെട്ടത്. ആനന്ദാണ് യുവതിക്ക് റിക്വസ്റ്റ് അയച്ചത്. സൗഹൃദം പിന്നീട് ഫേസ്ബുക്കില്‍ കൂടി പ്രണയമായി വളര്‍ന്നു. അവസാനം യുവതിക്ക് ആനന്ദിനെ കാണാന്‍ പറ്റാതെ ജീവിക്കാന്‍ പറ്റില്ലെന്ന സ്ഥിതിയായി. ഇതോടെയാണ് ഭര്‍ത്താവിനേയും രണ്ട് മക്കളേയും ഉപേക്ഷിച്ച് യുവതി ഇന്ത്യയിലേക്ക് ടൂറിസ്റ്റ് വിസയില്‍ പറന്നിറങ്ങിയത്.

ഇരുവര്‍ക്കും ഇംഗ്ലീഷ് അറിയില്ലെങ്കിലും ആംഗ്യങ്ങളിലൂടെയും ചിഹ്നങ്ങളിലൂടെയുമായിരുന്നു പ്രണയം പൂത്തുലഞ്ഞത്. പ്രണയം മൂത്തതോടെ ഇന്ത്യയിലെത്തിയ മര്‍ത്തയെ കാത്ത് ആനന്ദ് വിമാനത്താവളത്തില്‍ കാത്തു നിന്നിരുന്നു. അതേസമയം ഭാര്യയെ കാണാതായതോടെ ഭര്‍ത്താവ് ബ്രസീലിയന്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് മാര്‍ത്ത ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തിയ കാര്യം ഭര്‍ത്താവ് അറിയുന്നത്. ഇതേ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് ഇന്ത്യയിലെ ബ്രസീല്‍ എംബസി വഴി ആനന്ദിന്റെ വീട്ടിനടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

ഇതോടെ പോലീസും ബ്രസീല്‍ എംബസി അധികാരികളും ചേര്‍ന്ന് മാര്‍ത്തയെ അവിടെ നിന്ന് കൂട്ടി കൊണ്ട് പോരുകയായിരുന്നു. തന്റെ സ്വന്തം ഇഷ്ട പ്രകാരമാണ് വന്നതെന്നും തിരിച്ച് പോകാന്‍ താത്പര്യമില്ലെന്നും യുവതി അവരെ അറിയിച്ചുവെങ്കിലും അവസാനം ഇവരുടെ നിര്‍ബന്ധത്തിന് യുവതി വഴങ്ങി.

Related posts