മധുരമൂറും ബ്രസീലിയന്‍ കാരമല്‍ ഫ്‌ലാന്‍

1500435222_ff1

ആവശ്യമുള്ള സാധനങ്ങള്‍:

പാല്‍ 1 കപ്പ്
മില്‍ക് മെയ്ഡ് 1 കപ്പ്
തേങ്ങാപാല്‍ 1 കപ്പ്
തേങ്ങപൊടി / ഡെസികേറ്റഡ് കോക്കനട്ട് 1 കപ്പ്
മുട്ട 2 എണ്ണം
പൊടിച്ച പഞ്ചസാര ¼ കപ്പ്

ഷുഗര്‍ കാരമല്‍:
പഞ്ചസാര 2 കപ്പ്
വെള്ളം ¼ കപ്പ്

തയ്യാറാക്കുന്ന വിധം:

ഒരു പാനില്‍ പഞ്ചസാരയും വെള്ളവും ചേര്‍ത്ത് ചൂടാക്കാന്‍ വെക്കുക. പഞ്ചസാര അലിഞ്ഞു വന്നാല്‍ സ്പൂണ്‍ കൊണ്ട് ഇളക്കി കൊടുക്കാം. ചെറുതായി കളര്‍ മാറുന്നത് കാണാം. ലൈറ്റ് ബ്രൗണ്‍ കളറായാല്‍ തീ ഓഫ് ചെയ്ത് ഉടനെ തന്നെ ഡെസ്സേര്‍ട്ട് തയാറാക്കാന്‍ ഉദ്ദേശിക്കുന്ന റൗണ്ട് ബൗളില്‍ ഒഴച്ചു ചുറ്റിച്ചു കൊടുക്കാം. ഇനി ഇതു മാറ്റി വെക്കാം.

അടുത്തതായി ഒരു ബൗളില്‍ പാല്‍, മില്‍ക് മെയ്ഡ്, തേങ്ങാപാല്‍ ,മുട്ട, പൊടിച്ച പഞ്ചസാര, തേങ്ങ, വനില എസ്സന്‍സ് എന്നിവ ഒരോന്നായി യഥാക്രമം ഇട്ടു നന്നായി മിക്സാക്കണം. എല്ലാം നന്നായി യോജിച്ചു വന്നാല്‍ കേരമല്‍ നു മുകളില്‍ ഒഴിച്ചു കൊടുക്കാം.
ഇനി ഒരു സ്റ്റീമറില്‍ വെള്ളം ഒഴിച്ചു അടുപ്പില്‍ ചൂടാവുമ്പോള്‍ ബൗള്‍ വെച്ചു 30 മിനിറ്റ് വേവിക്കുക. ശേഷം ഒരു ഫോര്‍ക്ക് കൊണ്ടു കുത്തി നോക്കി വെന്തുവന്നാല്‍ തീ ഓഫ് ചെയ്തു ചൂടാറാന്‍ വെക്കണം. ചൂടാറിയാല്‍ ഒരു പ്ലേറ്റിലേക്ക് ഡീമോള്‍ഡ് ചെയ്തു തണുക്കാനായി ഫ്രിഡ്ജില്‍ വെക്കാം. തണുത്താല്‍ മുറിച്ചു സേര്‍വ് ചെയ്യാം.

share this post on...

Related posts