പ്രാർ‍ത്ഥനയുടെ ബോളിവുഡ് അരങ്ങേറ്റം; ആശംസകളറിയിച്ച്‌ പൃഥ്വി രാജ്

post

ഏറെ ആരാധകരുള്ളയാളാണ് ഇന്ദ്രജിത്തിൻറെയും പൂർണിമയുടേയും മകളായ പ്രാർ‍ത്ഥന.പാട്ടുകാരി കൂടിയായ പ്രാർത്ഥന ഇപ്പോഴിതാ ആദ്യമായി ബോളിവുഡിൽ പാടിയിരിക്കുകയാണ്. ബോളിവുഡ് അരങ്ങേറ്റത്തിന് ആശംസകളറിയിച്ച് എത്തിയിരിക്കുകയാണ് നടൻ പൃഥ്വിരാജും, അച്ഛൻ ഇന്ദ്രജിത്തും.

Prithviraj, Indrajith enjoy family get-together, see pics | Prithviraj and  Indrajith family time

“എന്ത് മനോഹരമായ ട്രാക്കാണ് പാത്തു, ബിജോയ് നമ്പ്യാർ, ഗോവിന്ദ് വസന്ത, ‘തായ്ഷി’ൻറെ എല്ലാ അണിയറപ്രവർത്തകർക്കും ആശംസകൾ, ഇതാ നിങ്ങൾക്കായ് ആ ഗാനം, പ്രാർത്ഥന ഇന്ദ്രജിത്ത് പാടിയ രേ ബാവ്‌‌രെ” എന്ന് കുറിച്ചാണ് പൃഥ്വി ഗാനം പങ്കുവെച്ചിരിക്കുന്നത്. ‘സോളോ’ ഉൾപ്പെടെ നിരവധി സിനിമകൾ ഒരുക്കിയിട്ടുള്ള ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ‘തായ്ഷി’ൽ 8 ഗാനങ്ങളാണ് ഉള്ളത്. ‘രേ ബാവ്‌‌രെ’ എന്ന പാട്ടാണ് പ്രാർത്ഥന ചിത്രത്തിൽ പാടിയിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം. ഗോവിന്ദ് വസന്തയോടൊപ്പമാണ് പ്രാർത്ഥന ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഇന്ദ്രജിത്തും മകളുടെ ഗാനം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഒക്ടോബർ 29ന് സീ5ലാണ് ‘തായ്ഷ്’ പുറത്തിറങ്ങാനിരിക്കുന്നത്.

Related posts