ബോബി ചെമ്മണ്ണൂര്‍ ഒരുക്കുന്നു റോള്‍സ് റോയ്‌സില്‍ യാത്രയും ഓക്‌സിജന്‍ റിസോര്‍ട്ടില്‍ താമസവും

കൊച്ചി: റോള്‍സ് റോയ്‌സില്‍ ആഡംബര യാത്രയും താമസവുമായി ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്. ഓക്‌സിജന്‍ റിസോര്‍ട്ട് പദ്ധതിയിലൂടെയാണ് വിനോദസഞ്ചാര പ്രേമികള്‍ക്കായി ബോബി ചെമ്മണ്ണൂര്‍ സ്വപ്‌നസമാനമായ പദ്ധതി അവതരിപ്പിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള ഓക്‌സിജന്‍ റിസോര്‍ട്ടുകളില്‍ സുഖവാസത്തിനെ എത്തുന്നവര്‍ക്ക് വേണ്ടിയാണ് ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കുന്നതെന്ന് ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു. കുടുംബസമേതം രാജകീയ പ്രൗഢിയോടെ യാത്ര ചെയ്യാന്‍ റോള്‍സ് റോയ്‌സ് പദ്ധതിയില്‍ അംഗങ്ങളായവരുടെ വീട്ടുപടിക്കല്‍ എത്തും. വീട്ടില്‍ നിന്ന് നിങ്ങളെയും കൊണ്ട് പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഉല്ലാസയാത്രകള്‍ നടത്തുന്നതിനും കൂടാതെ താല്‍്പര്യമുള്ളവര്‍ക്ക് റോള്‍സ് റോയ്‌സിനൊപ്പം സെല്‍ഫിയെടുക്കുന്നതിനും ഓക്‌സിജന്‍ റിസോര്‍ട്ടില്‍ സൗജന്യമായി താമസിക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടണ്ട് . തിരികെ റോഡിലുള്ള കുണ്ടും കുഴിയിലും പെട്ടിട്ടുള്ള കഷ്ടപ്പാടുകളൊന്നുമില്ലാതെ റോള്‍സ് റോയ്‌സില്‍ ഒഴുകി തിരികെ വീട്ടിലേക്ക് മടങ്ങാം. വെറും 3000 രൂപ 11 തവണകളായി അടച്ചുകൊണ്ട് 5 മുതല്‍ 25 വര്‍ഷം വരെയുള്ള ഓക്‌സിജന്‍ റിസോര്‍ട് ടൈം ഷെയര്‍ മെമ്പര്‍ഷിപ്പ് സ്വന്തമാക്കുന്നതിലൂടെ എല്ലാവര്‍ക്കും ഈ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. ഊട്ടി, മൂന്നാര്‍, തേക്കടി, ആലപ്പുഴ , ഗോവ എന്നിവിടങ്ങളിലാണ് കഴിഞ്ഞ ഒമ്പത് മാസമായി ഓക്‌സിജന്‍ റിസോര്‍ട്ടുകള്‍ പ്രവര്‍ത്തുവരുന്നത്. 1000 ഏക്കറില്‍ മൂന്നാറില്‍ റിസോര്‍ട്ട്, അമ്യൂസ്‌മെന്റ് പാര്‍ക്ക് എന്നിങ്ങനെ എല്ലാ സൗകര്യങ്ങളോടും കൂടി സ്വര്‍ഗ്ഗതുല്യമായ ഓക്‌സിജന്‍ റിസോര്‍ട്ട് ഉടന്‍ ആരംഭിക്കും. 18003157171 ല്‍ മിസ്‌കോള്‍ ചെയ്‌തോ www.chemmanurinternationalgroup.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ കൂടുല്‍ വിവരങ്ങള്‍ അറിയാവുന്നതാണ്.

share this post on...

Related posts