രക്ത സാമ്പിളില്‍ ഉത്തേജക മരുന്നിന്റെ സാന്നിധ്യം; നിര്‍മല ഷിയോറനിന് നാലു വര്‍ഷം വിലക്ക്

ഉത്തേജക മരുന്നിന്റെ ഉപയോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ അത്ലറ്റ് നിര്‍മല ഷിയോറനിനെ നാലു വര്‍ഷത്തേക്ക് വിലക്കി.

നിരോധിത സ്റ്റീറോയ്ഡുകളായ ഡ്രോസ്റ്റനോളോന്‍, മെറ്റെനോളോന്‍ എന്നിവയുടെ സാന്നിധ്യം നിര്‍മലയുടെ സാമ്പിളില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അത്ലറ്റിക് ഇന്റഗ്രിറ്റി യൂണിറ്റ് (എ.ഐ.യു) ആണ് താരത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ഇതോടെ 2017-ല്‍ ഇന്ത്യയില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നിര്‍മല നേടിയ രണ്ടു മെഡലുകളും തിരികെ വാങ്ങും.

2018-ല്‍ തന്നെ പരിശോധന പോസിറ്റീവായി കണ്ടെത്തിയതിനെ തുടര്‍ന്ന് 2018 ജൂണ്‍ 29 മുതല്‍ വിലക്ക് നേരിടുകയാണ് താരം. 2017 ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 400, 4ത400 മീറ്റര്‍ റിലേ മത്സരങ്ങളില്‍ പങ്കെടുത്ത നിര്‍മല സ്വര്‍ണ മെഡല്‍ നേടിയിരുന്നു.

Related posts