
നിങ്ങളുടെ ചർമ്മത്തിനും മുടിക്കും ഏറ്റവും ഉത്തമം കട്ടൻ ചായയാണ്. ഇത് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതും, നമ്മുടെ നാട്ടിൽ വളരെയധികം ജനപ്രിയമായ പാനീയവുമാണ്. കൂടാതെ ധാരാളം സൗന്ദര്യ ഗുണങ്ങളും കട്ടൻ ചായ നൽകുന്നുണ്ട്. നിങ്ങളുടെ കണ്ണുകൾക്ക് ചുറ്റുമുള്ള ചർമ്മം ശക്തമാക്കാൻ നിങ്ങൾക്ക് തണുത്ത ടീ ബാഗുകൾ ഉപയോഗിക്കാം.

ഈ രീതി നിങ്ങളുടെ ചർമ്മത്തിലെ നേർത്ത വരകളും ചുളിവുകളും ഒരു ബുദ്ധിമുട്ടും കൂടാതെ എളുപ്പത്തിൽ മാഞ്ഞുപോകാൻ സഹായിക്കുന്നു. നിങ്ങളുടെ കണ്ണുകൾക്ക് ചുറ്റുമുള്ള വീക്കം ഒഴിവാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, തണുത്ത ടീ ബാഗുകൾ നിങ്ങളുടെ കണ്ണുകൾക്ക് ചുറ്റും വയ്ക്കുക കൂടാതെ ചായയ്ക്ക് വീക്കം തടയുന്ന ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ചെറിയ അളവിൽ കഫീനും ഉള്ളതിനാൽ ഇത് വീക്കം വളരെ എളുപ്പത്തിൽ കുറയ്ക്കാൻ സഹായിക്കുന്നു. നിങ്ങളുടെ ചർമ്മത്തിലെ പാടുകളിൽ കട്ടൻ ചായ പ്രയോഗിക്കാവുന്നതാണ്. ഇത് പാടുകൾ കുറയ്ക്കാനും ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു.