പൂർണ്ണിമയുടെയും ഇന്ദ്രജിത്തിന്റേയും ബ്ലാക്ക് ആന്‍ഡ് വൈറ്റ് റൊമാന്റിക് ചിത്രം വൈറലാവുന്നു!

ഇന്ദ്രജിത്തും പൂർണ്ണിമയും പ്രണയിച്ച് വിവാഹിതരായ ജോഡികളാണ്. ഇവരുടെ പ്രണയത്തിനു പിന്നിൽ ഒരു ബാക്ക് ഗ്രൗണ്ട് സ്റ്റോറി ഉണ്ട്. അമ്മയെ വിളിക്കാനായി ലൊക്കേഷനിലേക്ക് എത്തിയപ്പോഴായിരുന്നു ഇന്ദ്രന്റെ മനസ്സിലേക്ക് പൂർണ്ണിമ ചേക്കേറിയത്. ആദ്യകാഴ്ചയില്‍ ഇരുവരും അധികം സംസാരിച്ചിരുന്നില്ല. പിന്നീട് സുഹൃത്തുക്കളായി മാറിയ ഇരുവരും അധികം വൈകാതെ പ്രണയത്തിലാവുകയായിരുന്നു. വൈകാതെ തന്നെ വിവാഹവും നടത്തി. പ്രാര്‍ത്ഥനയും നക്ഷത്രയുമൊക്കെയായി സന്തുഷ്ട കുടുംബജീവിതം നയിച്ച് വരികയാണ് ഇവര്‍. നീണ്ടനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് അടുത്തിടെ പൂർണ്ണിമ സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു. മാത്രമല്ല പൂർണ്ണിമയും ഇന്ദ്രജിത്തും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സിനിമാവിശേഷങ്ങളെക്കുറിച്ച് മാത്രമല്ല വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞും ഇരുവരുമേത്തറുണ്ട്. നിമിഷനേരം കൊണ്ടാണ് ഇവരുടെ വിശേഷങ്ങള്‍ വൈറലായി മാറുന്നത്.

പ്രണയാതുരയായി ഇന്ദ്രനെ നോക്കി നില്‍ക്കുന്ന പൂർണ്ണിമയുടെ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് സീരീസിലെ പുതിയ ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. പ്രാണയുടെ വസ്ത്രങ്ങളണിഞ്ഞ് നില്‍ക്കുന്ന മക്കളുടെ ചിത്രം പങ്കുവെച്ചായിരുന്നു നേരത്തെ പൂർണ്ണിമ എത്തിയിരുന്നത്. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയത്. വൈറസിലൂടെ തിരിച്ചെത്തിയ പൂർണ്ണിമ തുറമുഖത്തിലും അഭിനയിക്കുന്നുണ്ട്. പ്രാണയുമായി ബന്ധപ്പെട്ട വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും പൂർണ്ണിമ ഇന്ദ്രജിത്ത് എത്താറുണ്ട്.

Related posts