ദലിത് സ്ത്രീകളെ തല്ലുകയും ജാതി പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്തു: ബി.ജെ.പി എം.എല്‍.എക്കെതിരെ കേസ്

bjp-leader

രുദ്രപൂര്‍: ദലിത് സ്ത്രീകളെ തല്ലുകയും ജാതിപറഞ്ഞ് ആക്ഷേപിക്കുകയും ചെയ്തതിന് ഉത്തരാഖണ്ഡില്‍ ബി.ജെ.പി എം.എല്‍.എക്കെതിരെ കേസ്. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് എം.എല്‍.എ രാജ്കുമാര്‍ തുക്രാലിനെതിരെ പട്ടികജാതി-വര്‍ഗ പീഡനം തടയല്‍ നിയമപ്രകാരം കേസെടുത്തത്. രണ്ട് ബി.ജെ.പി നേതാക്കളും പ്രതികളാണ്. ദമ്പതികള്‍ തമ്മിലെ തര്‍ക്കം പരിഹരിക്കാന്‍ എം.എല്‍.എയുടെ വീട്ടില്‍ ചേര്‍ന്ന യോഗത്തിനിടെയാണ് സംഭവം.ചര്‍ച്ചക്കിടെ വരന്റെയും വധുവിന്റെയും കുടുംബക്കാര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ, പ്രകോപിതനായ എം.എല്‍.എ ചില സ്ത്രീകളെ തല്ലുകയായിരുന്നു. ഇതുസംബന്ധിച്ച് രാം കിഷോര്‍ എന്നയാള്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തതെന്ന് ഉധംസിങ് നഗര്‍ എസ്.എസ്.പി പറഞ്ഞു.

share this post on...

Related posts