ബിജെപിയുടെ വ്യാജ വാര്‍ത്താ തന്ത്രങ്ങള്‍; മുന്‍ ഐടി സെല്‍ ജീവനക്കാരന്റെ വെളിപ്പെടുത്തല്‍

bjp-it-cell

ബിജെപി എങ്ങനെ ഇന്ത്യയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പാര്‍ട്ടിയുടെ ഐടി സെല്ലില്‍ മുന്‍പ് ജോലി ചെയ്തിരുന്ന മഹാവീര്‍. 2012 മുതല്‍ 2015 വരെയാണ് മഹാവീര്‍ ബിജെപിയുടെ ഐടി സെല്ലില്‍ പ്രവര്‍ത്തിച്ചത്. യൂട്യൂബറായ ധ്രുവ് രതിയാണ് മഹാവീറുമായി അഭിമുഖം നടത്തിയത്. രണ്ടു ഘടനയാണ് ബിജെപിയുടെ ഐടി സെല്ലിന് ഉള്ളതെന്ന് മഹാവീര്‍ പറയുന്നു. 150 പേരടങ്ങുന്ന സൂപ്പര്‍150 ടീം. മോദി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തുന്നത് ഇവരാണ്. പിന്നീടുള്ളത് 50 പേര്‍ അടങ്ങുന്ന മറ്റൊരു ടീമാണ്. സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്യാനും എതിര്‍ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാനുമാണ് ഈ ടീമിനെ ഉപയോഗിക്കുന്നത്.

50 പേര്‍ അടങ്ങുന്ന ടീമിലെ അംഗമായിരുന്നു മഹാവീര്‍. ഒരു ദിവസം ആയിരം രൂപയായിരുന്നു ശമ്പളം. സോഷ്യല്‍ മീഡിയയില്‍ ജാതി വിവേചനങ്ങള്‍ സൃഷ്ടിക്കുക, കുത്തിതിരിപ്പ് ഉണ്ടാക്കുക എതിര്‍ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുക പേജുകളും അക്കൗണ്ടുകളും റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിക്കുക തുടങ്ങിയവയാണ് ഇവരുടെ പ്രധാന ജോലിയെന്ന് മഹാവീര്‍ പറയുന്നു. ആയിരത്തില്‍ അധികം പേജുകളാണ് ബിജെപി ഐടി സെല്‍ കൈകാര്യം ചെയ്യുന്നത്. ഇന്ത്യന്‍ ആര്‍മിയുടെ പേരിലും മറ്റുമുള്ള പേജുകള്‍ക്ക് 20 ലക്ഷത്തില്‍ അധികം ലൈക്കുകളുണ്ട്. മുസ്ലീം പേരുകളുള്ള പേജുകളും ബിജെപി ഐടിസെല്‍ കൈകാര്യം ചെയ്യുന്നുണ്ട്. മുസ്ലീംങ്ങള്‍ക്കിടയില്‍ ബിജെപിയെക്കുറിച്ച് ക്ലീന്‍ ഇമേജ് ഉണ്ടാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
ഇന്ത്യയിലെ ടോപ്പ് 10 വെബ്സൈറ്റുകളില്‍ ഒന്നായ ന്യൂസ്ട്രെന്‍ഡ് ഡോട്ട് ന്യൂസ് എന്ന ഹിന്ദി വെബ്സൈറ്റ് ഓപ്പറേറ്റ് ചെയ്യുന്നത് ബിജെപി ഐടി സെല്ലില്‍ നിന്നാണ്. ഡെയ്ലി 3 കോടി പേജ് വ്യൂസുള്ള വെബ്സൈറ്റാണിതെന്ന് മഹാവീര്‍ പറയുന്നു.

ഐടി സെല്ലിലുള്ള ഓരോരുത്തര്‍ക്കും പത്ത് മൊബൈല്‍ ഫോണുകള്‍ വീതമുണ്ട്. ഐടി സെല്‍ നിയന്ത്രിക്കുന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് കണ്ടന്റുകള്‍ എത്തിക്കുന്നതിനാണിത്. ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും മറ്റും ട്രെന്‍ഡിംഗ് ആകേണ്ട ടോപ്പിപ്പുകള്‍ സൂപ്പര്‍150 ടീം കണ്ടെത്തി കണ്ടന്റ് എഴുതി ബിജെപി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മെയില്‍ അയച്ചുകൊടുക്കും. ഇത് പോസ്റ്റ് ചെയ്യേണ്ട സമയവും രേഖപ്പെടുത്തിയിരിക്കും. രണ്ടായിരത്തില്‍ അധികം പോസ്റ്റുകള്‍ ഒരേസമയം വരുമ്പോള്‍ അത് ട്രെന്‍ഡിംഗായി മാറുമെന്നും മഹാവീര്‍ പറയുന്നു. 2024 ഓട് കൂടി മോദിയെ ആര്‍എസ്എസ് പ്രധാനമന്ത്രി സ്ഥാനത്ത്നിന്ന് താഴെ ഇറക്കുമെന്നും യോഗി ആദിത്യനാഥിനെ പ്രധാനമന്ത്രിയാക്കുമെന്നും ഭരണഘടന റദ്ദാക്കി മനുസ്മൃതി നടപ്പാക്കുമെന്നുമുള്ള കാര്യങ്ങളും മഹാവീര്‍ പറയുന്നുണ്ട്.

ഹിന്ദിയിലുള്ള അഭിമുഖത്തിന് ഇംഗ്ലീഷ് സബ്ടൈറ്റിലുകളുമുണ്ട്

share this post on...

Related posts