ലോക്‌സഭാ തെരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക തയ്യാര്‍

തിരുവനന്തപുരം: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള ബിജെപി സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക തയ്യാറായി. ഒരു മണ്ഡലത്തില്‍ 3 പേരുകളടങ്ങുന്ന പട്ടികയാണ് പുറത്ത് വന്നിരിക്കുന്നത്. തിരുവനന്തപുരത്ത് കുമ്മനവും സുരേഷ്‌ഗോപിയും പട്ടികയിലുണ്ട്. ആറ്റിങ്ങലില്‍ പി കെ കൃഷ്ണദാസും ശോഭാ സുരേന്ദ്രനുമാണ് പട്ടികയിലുള്ളത്. തൃശൂരില്‍ കെ സുരേന്ദ്രനും എ എന്‍ രാധാകൃഷ്ണനും. പത്തനംതിട്ടയില്‍ എംടി രമേശാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംനേടിയത്.

സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക പ്രൊപ്പോസല്‍ കേന്ദ്രത്തിന് കൈമാറി. പി പി മുകുന്ദന്‍ തിരുവനന്തപുരത്ത് മത്സരിക്കുന്നതിനെ കുറിച്ച് ഒന്നും പറയാനില്ലെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം വിശദമാക്കുന്നത്. ഘടക കക്ഷികളുമായി ഏകദേശ ധാരണയായെന്നും ബിഡിജെഎസുമായി സീറ്റു തര്‍ക്കം പരിഹരിച്ചെന്നുമാണ് ബിജെപി സംസ്ഥാന നേതൃത്വം വിശദമാക്കുന്നത്.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts