ബയോഫ്ളോക്ക് മത്സ്യകൃഷി കേരളത്തില്‍ പ്രചരിപ്പിക്കും: മന്ത്രി മേഴ്സിക്കുട്ടിയമ്മ

കൊച്ചി: കേരളത്തിന്റെ മത്സ്യോല്‍പാദനം വലിയതോതില്‍ വര്‍ദ്ധിപ്പിക്കാന്‍ വിട്ടുമുറ്റങ്ങളിലെ ബയോഫ്ളോക്ക് മത്സ്യകൃഷിക്ക് കഴിയുമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ദേശിയ മത്സ്യകര്‍ഷക ദിനാചരണത്തോട് അനുബന്ധിച്ച് കേരള ഫിഷറീസ്-സമുദ്രപഠന സര്‍വ്വകലാശാലയില്‍ (കുഫോസ്) ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച കര്‍ഷകര്‍ക്കായുള്ള ബയോഫ്ളോക്ക് മത്സ്യകൃഷി പരിശീലന പരിപാടി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജെ.മേഴ്സിക്കുട്ടിയമ്മ. ബയോഫ്ളോക്ക് മത്സ്യകൃഷിയില്‍ കേരളത്തിന് വലിയ പ്രതീക്ഷയുണ്ട്. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ചിങ്ങം ഒന്നിന് കര്‍ഷക ദിനത്തില്‍ സംസ്ഥാന വ്യാപകമായി ബയോഫ്ളോക്ക് യൂണിറ്റുകള്‍ നിലവില്‍ വരുമെന്നും ഫിഷറീസ് മന്ത്രി പറഞ്ഞു. ബയോഫ്ളോക്ക് യൂണിറ്റുകള്‍ക്ക് വേണ്ട മത്സ്യക്കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കാനായി മലമ്പുഴ, കുളുത്തൂപ്പുഴ, വരാപ്പുഴ എന്നിവിടങ്ങളില്‍ വ്യവസായിക അടിസ്ഥാനത്തിലുള്ള ഹാച്ചറികള്‍ തുടങ്ങുമെന്നും ജെ.മേഴ്സിക്കുട്ടിയമ്മ അറിയിച്ചു.

Related posts