സജന ഷാജി വിഷയത്തിൽ ബിനീഷ് ബാസ്റ്റിൻ രംഗത്ത്!

sajana shaji: 'സഹായിക്കാനെന്ന വ്യാജേന ചില നന്മ മരങ്ങൾ കൊള്ളയടിക്കാർ  ശ്രമിച്ചുവെങ്കിൽ അവരേയും തുറന്നു കാട്ടേണ്ടതല്ലേ': സജന ഷാജി വിഷയത്തിൽ ...

ട്രാൻസ്‌ജെൻഡർ യുവതി സജന ഷാജി വിഷയത്തിൽ പ്രതികരണവുമായി നടൻ ബിനീഷ് ബാസ്റ്റിൻ രംഗത്ത്. അപവാദ പ്രചരണത്തിൽ മനം നൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച്‌ കഴിഞ്ഞ ദിവസം സജ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൂടെയുള്ള ആളുകൾ ഒറ്റുകാർ ആയാൽ മറ്റൊന്നും ചെയ്യാൻ കഴിയില്ലല്ലോ എന്നും സജന ഷാജിയുടെ ഫോൺ സംഭാഷണം ഞാൻ നാലാവർത്തി തുടർച്ചയായി കേട്ടുവെന്നും ബിനീഷ് ബാസ്റ്റിൻ എഴുതുന്നു. അതിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത് തനിക്ക് സഹായം ലഭിക്കുമ്പോൾ കൂടെയുള്ള ആളെയും സഹായിക്കാം എന്ന് പറയുന്ന ആളുടെ വാക്കുകൾ മാത്രമാണെന്നും അത് തെറ്റായി വ്യാഖ്യാനിച്ചതാണോ, അതോ മറ്റാരെങ്കിലും ബോധപൂർവ്വം തെറ്റായി വ്യാഖ്യാനിപ്പിച്ചതാണോ എന്നും ബിനീഷ് ബാസ്റ്റിൻ ചോദിക്കുന്നു.

‘മാത്രമല്ല സജന ഷാജി പറയുന്നത്, തന്നെ സഹായിക്കാനെന്ന വ്യാജേന ചില നന്മ മരങ്ങൾ എത്തി അവരെ കൊള്ളയടിക്കാർ ശ്രമിച്ചു എന്നാണ് എങ്കിൽ അവരേയും തുറന്നു കാട്ടേണ്ടതല്ലെ.. സജന ഷാജി ശരിയാണോ തെറ്റാണോ എന്നുള്ള ചർച്ച അവിടെ നിൽക്കട്ടെ.. പക്ഷേ അവരെ ഈ ഗതിയിൽ എത്തിച്ചതിന് പിന്നിൽ ആരുടെയൊക്കെയോ പങ്കില്ലേ’എന്നും, കൂടാതെ ‘അത്തരക്കാരെ യും പുറത്തു കൊണ്ട് വരേണ്ടതല്ലേ. ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയുടെ പേരിൽ എന്നും ലാഭങ്ങൾ നേടിയിട്ടുള്ള ചിലരാണ് ഇതിന് പിന്നില്ലെന്ന് സജന ഷാജിയുടെ സുഹൃത്തുക്കൾ പറയുന്നു. ഉന്നതങ്ങളിൽ എത്തുമ്പോൾ കൂടെയുള്ളവർ ആരും ഉയരരുതെന്ന മാനസികാവസ്ഥ ഉണ്ടല്ലോ അതും ഒരു തരം അസുഖമാണ്. അത്തരക്കാരും ചോദ്യം ചെയ്യപ്പെടേണ്ടതാണ്’എന്നും ബിനീഷ് പറയുന്നുണ്ട്.

Related posts