‘ദൃശ്യം 2’നെ പുകഴ്ത്തി ഭദ്രൻ!

Bhadran (director) - Alchetron, The Free Social Encyclopedia

മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം 2 എന്ന സിനിമയെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ കുറച്ചു ദിവസങ്ങളായി സംസാര വിഷയം. സിനിമയിലെ ട്വിസ്റ്റ് ആൻഡ് ടേണിനെ കുറിച്ചും അഭിനേതാക്കളെ കുറിച്ചുമൊക്കെയാണ് അധികം സംസാരവും. ഇപ്പോഴിതാ സിനിമയെ പുകഴ്ത്തി മലയാളത്തിലെ ശ്രദ്ധേയനായ സംവിധായകൻ ഭദ്രൻ മട്ടേൽ എത്തിയിരിക്കുകയാണ്. അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത് മോഹൻലാലിന് വാട്സാപ്പിലയച്ച സന്ദേശമാണ്.

Mohanlal And Bhadran To Reunite? - Filmibeat

ദൃശ്യം 2 -വിനെ കുറിച്ച് എനിക്ക് തോന്നിയത് എന്നെഴുതിയാണ് അദ്ദേഹം ഇത് പങ്കുവെച്ചിരിക്കുന്നത്. ഹായ് ലാൽ, എല്ലാ കുറ്റകൃത്യങ്ങൾക്ക് പിന്നിലും ഭയവും വേദനയുമുണ്ടാകുമെന്നതിൽ ഒഴികഴിവുകളില്ല, കീഴടക്കികളയുന്ന അഭിനയത്തോടെ നന്നായി രൂപകൽപ്പന ചെയ്ത് ഒരുക്കിയ ചിത്രം, നന്നായി ചെയ്തു, എന്നാണ് ഭദ്രൻ കുറിച്ചിരിക്കുന്നത്. മോഹൻലാലിനൊപ്പം നിരവധി സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ളയാളാണ് ഭദ്രൻ. എൻറെ മോഹങ്ങൾ പൂവണിഞ്ഞു, ചങ്ങാത്തം, പൂമുഖപ്പടിയിൽ നിന്നേയും കാത്ത്, അങ്കിൾ ബൺ, സ്ഫടികം, ഒളിമ്പ്യൻ അന്തോണി ആദം, ഉടയോൻ തുടങ്ങിയവയാണവ. അതേസമയം സൗബിൻ ഷാഹിറും ജോജു ജോർജ്ജും ഒന്നിക്കുന്ന ജൂതൻ ആണ് ഭദ്രൻ പുതിയതായി ഒരുക്കുന്ന ചിത്രം.

Related posts