രാവിലത്തെ ഹൃദായാഘതത്തെ ഭയക്കണം

ഹൃദയാഘാതം എല്ലാവരേയും ഭയപ്പെടുത്തുന്ന ഒന്നാണ്. കൃത്യമായ ചികിത്സ ലഭിച്ചാല്‍ അത് ഗുരുതരമായ അവസ്ഥയില്‍ നിന്ന് രക്ഷിക്കുന്നുണ്ട്. ചില ശീലങ്ങളാണ് പലപ്പോഴും ആരോഗ്യത്തെ നശിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ജീവിത ശൈലിയില്‍ വരുന്ന മാറ്റം തന്നെയാണ് പലപ്പോഴും രോഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത്.
അതിനാല്‍ രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി പല വിധത്തിലാണ് ശ്രദ്ധിക്കേണ്ടത്. ഹൃദയത്തിന്റെ ആരോഗ്യം നമ്മുടെ കൈകളിലാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഹൃദയാഘാതം ഉണ്ടാവാതിരിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് ചിന്തിക്കുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. രാവിലെയാണ് ഹൃദയാഘാതം ഉണ്ടാവുന്നതെങ്കില്‍ അത് നിങ്ങളുടെ ജീവന് കൂടുതല്‍ അപകടം ഉണ്ടാക്കും എന്നാണ് പറയുന്നത്. കാരണം മറ്റ് സമയങ്ങളില്‍ ഉണ്ടാവുന്ന ഹൃദയാഘാതത്തിന് രാവിലെ ഉണ്ടാവുന്ന ഹൃദയാഘാതത്തേക്കാള്‍ തീവ്രത കുറവായിരിക്കും. അതിരാവിലെ ഉണ്ടാവുന്ന ഹൃദയാഘാതം പലപ്പോഴും അല്‍പം ഗുരുതരാവസ്ഥയുണ്ടാക്കുന്നതാണ് എന്നതാണ് സത്യം. ജേണല്‍ ട്രെന്‍ഡ് ഓഫ് ഇമ്മ്യൂണോളജിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇത്തരം ഒരു നിഗമനത്തില്‍ എത്തിയത്. അതിരാവിലെ ഉണ്ടാവുന്ന ഹൃദയാഘാതമാണ് ഏറ്റവും അപകടകാരി എന്നാണ് ഇതില്‍ പറയുന്നത്. എലികളില്‍ നടത്തിയ പഠനമാണ് ഇത്തരത്തില്‍ ഒരു നിഗമനത്തില്‍ എത്തിച്ചത്.

share this post on...

Related posts