ഭഷ്യവിഷബാധ; ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

ശുചിത്വമില്ലായ്മയാണ് ഭഷ്യവിഷബാധയുടെ പ്രധാനകാരണങ്ങളിലൊന്ന്. ഉണ്ടാക്കിയ ഭക്ഷണം ദീര്‍ഘനേരം അന്തരീക്ഷ ഊഷ്മാവില്‍ വയ്ക്കുന്നത് നല്ലതല്ല.ആഹാരം ഉണ്ടാക്കിയ ശേഷം പെട്ടെന്ന് കഴിക്കണം, ചൂടോടെ. കൂടാതെ, സ്വാദ് കൂട്ടാന്‍ ഭക്ഷണത്തില്‍ ഉപയോഗിക്കുന്ന പല രാസവസ്തുക്കളും വയറിന് അസ്വസ്ഥതയുണ്ടാക്കും. കഠിനമായ വയറുവേദന, വയറിളക്കം, ഛര്‍ദ്ദി, തളര്‍ച്ച, തലവേദന, പനി എന്നി ലക്ഷണങ്ങള്‍ തുടക്കത്തില്‍ തന്നെ ശ്രദ്ധിക്കണം. തുടര്‍ച്ചയായുള്ള ഛര്‍ദ്ദി, മലത്തിലൂടെയും ഛര്‍ദ്ദിയിലൂടെയും രക്തം പോവുക, മൂന്ന് ദിവസത്തില്‍ കൂടുതലുള്ള വയറിളക്കം എന്നിവയ്ക്ക് ചികിത്സ നല്‍കേണ്ടതാണ്.

ഭക്ഷ്യവിഷബാധയില്‍ നിന്ന് രക്ഷപെടാന്‍….

1. വെള്ളം ധാരാളം കുടിക്കുക. ഉപ്പിട്ട നാരങ്ങ വെള്ളം കുടിക്കുന്നത് കൂടുതല്‍ നല്ലത്.

2. പഴം ഷേയ്ക്കായോ അല്ലാതെയോ കഴിക്കാം.

3. രണ്ട് ടീസ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനിഗര്‍ ഒരു കപ്പ് ചൂടുവെള്ളത്തില്‍ കലര്‍ത്തി കുടിക്കാവുന്നതാണ്.

4. രാവിലെ ഒരു ടീസ്പൂണ്‍ ഉലുവ കഴിക്കാവുന്നതാണ്.

5. ഒരു അല്ലി വെളുത്തുള്ളി ഭക്ഷണത്തിന് ശേഷം കഴിക്കാം.

share this post on...

Related posts