വേനലില്‍ എത്രവെള്ളം കുടിച്ചാലും ദാഹം തീരില്ല തിളപ്പിച്ചാറ്റിയ വെള്ളം, ജ്യൂസ്, ചായ എന്നിങ്ങനെ പലതെരത്തിലുള്ള പാനീയങ്ങള്‍ നാം കുടിക്കാറുണ്ട്. ചിലസമയത് ലഭിക്കുന്ന വെള്ളം മലിനമാകുമ്പോള്‍ പലതരത്തിലുള്ള അസുഖങ്ങള്‍ നമ്മെ പിടികൂടാറുമുണ്ട് . പലതരത്തിലുള്ള ദാഹ ശമനികള്‍ നമ്മുടെ വീട്ടുമുറ്റത് തന്നെ കാണും അതുകില് ഒന്നാണ് രാമച്ചം ദാഹശമനി . വേരുകള്‍ക്ക് സുഗന്ധവും, ഔഷധ ഗുണവുമുള്ള ചെടിയാണ് രാമച്ചം. ഇത് പുല്ലിന്റെ വര്‍ഗ്ഗത്തില്‍ പെട്ട ഒരു ഔഷധ സസ്യമാണ്. രാമച്ചം ദാഹശമനി ഉണ്ടാക്കാന്‍ വെള്ളം തിളപ്പിക്കേണ്ട ആവശ്യമില്ല ദാഹശമനിക്കായി രാമച്ചത്തിന്റെ വേര് നല്ലവണ്ണം പല പ്രാവശ്യം കഴുകി കുടിക്കാന്‍ ഉപയോഗിക്കുന്ന മണ്കലത്തില് വെള്ളത്തില്‍ ഇടുക വൃത്തിയാക്കി ചെറുതായി അരിഞ്ഞ് നല്ല തുണിയില്‍ കിഴിയാക്കി വെള്ളത്തില്‍ ഇടുന്നവരും ഉണ്ട് . ഇങ്ങനെ ചെയ്യുമ്പോള്‍ രാമച്ചതിന്റെ ഹൃദ്യമായ ഗന്ധം വെള്ളത്തില്‍ ലഭിക്കുന്നതിനൊപ്പം അതിന്റെ ഗുണങ്ങള്‍ നമ്മുടെ ശരീരത്തില്‍ എത്തുകയും ചെയ്യും രാമച്ചത്തിന്റെ ഗുണങ്ങള്‍ വെള്ളത്തില്‍ ലയിച്ചു കഴിയുമ്പോള്‍ ഈ വെള്ളം ദാഹശമിനിയായി ഉപയോഗിക്കാം. വെള്ളത്തിനു രാമച്ചത്തിന്റെ സുഗന്ധം ഉണ്ടായിരിക്കും. ശരീരത്തിന്റെ ചൂടും ക്ഷീണവും മാറ്റാന്‍ ഏറ്റവും ഉത്തമമായ പാനീയമാണ്.
ദാഹമകറ്റാന്‍ രാമച്ച വെള്ളം
