മറവിരോഗം തടയാൻ അണ്ടിപ്പരിപ്പ്

പ്ര​​തി​​ദി​​നം 10 ഗ്രാം ​​അ​​ണ്ടി​​പ്പ​​രി​​പ്പ്​ ക​​ഴി​​ക്കു​​ന്ന​​തിലൂടെ മറവിരോഗം ത​​ട​​യാ​​മെ​​ന്ന്​ പഠനങ്ങൾ. ഇ​​തു​​മൂ​​ലം ഓർമ​​ശ​​ക്​​​തി​​യും ചി​​ന്താ​​ശേ​​ഷി​​യും വ​​ർ​​ധി​​ക്കു​​മെ​​ന്നും വാ​​ർ​​ധ​​ക്യസ​​ഹ​​ജ​​മാ​​യ മാ​​ന​​സി​​ക ത​​ക​​രാ​​റു​​ക​​ൾ അ​​ക​​റ്റാ​​ൻ ക​​ഴി​​യു​​മെ​​ന്നു​​മാ​​ണ്​ സൗത്ത്​ ഓ​​സ്​​​ട്രേ​​ലി​​യ​​ൻ യൂ​​നി​​വേ​​ഴ്​​​സി​​റ്റി ന​​ട​​ത്തി​​യ പഠന​​ത്തി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്. ചൈ​​നീ​​സ്​ സ്വ​​ദേ​​ശി​​ക​​ളാ​​യ 55 വ​​യ​​സ്സി​​നു മു​​ക​​ളി​​ലു​​ള്ള 4,822 പേ​​രി​​ലാ​​ണ്​ പ​​ഠ​​നം ന​​ട​​ത്തി​​യ​​ത്. ദി​​വസം 10 ഗ്രാം ​​ന​​ട്​​​സ്​ ക​​ഴി​​ക്കു​​ന്ന​​തി​​ലൂ​​ടെ വ​​യോ​​ധി​​ക​​രു​​ടെ ഓർമശക്തി 60 ശ​​ത​​മാ​​നം വ​​ർ​​ധി​​പ്പി​​ക്കാ​​ൻ ക​​ഴി​​യു​​മെ​​ന്ന്​ ഈ പഠനം പറയുന്നു. 2020 ആകുമ്പോൾ 60 വ​​യ​​സ്സി​​നു മു​​ക​​ളി​​ലു​​ള്ള​​വ​​രു​​ടെ എ​​ണ്ണം അ​​ഞ്ചു ​​വ​​യ​​സ്സി​​നു താ​​ഴെ​​യു​​ള്ള കു​​ട്ടി​​ക​​ളു​​ടെ എ​​ണ്ണ​​ത്തേ​​ക്കാ​​ൾ കൂ​​ടു​​ത​​ലാ​​യി​​രി​​ക്കു​​മെ​​ന്നാണ്​ ലോ​​കാ​​രോ​​ഗ്യ സം​​ഘ​​ട​​ന പ​​റ​​യു​​ന്നത്​.

share this post on...

Related posts