അത്താഴത്തിന് ശേഷം പഴങ്ങള്‍ കഴിക്കുന്നത് ഗുണകരം

ആഹാരത്തിന് ശേഷം അത് ചെയ്യരുത്, ഇത് ചെയ്യരുത് എന്നൊക്കെ മുതിര്‍ന്നവര്‍ പറയുന്നത് കേട്ടിട്ടില്ലേ? ഇതൊന്നും വെറുതെയല്ല. നമ്മുടെ ആരോഗ്യം മോശമാകരുത് എന്ന് കരുതിയാണ് അവര്‍ ഇങ്ങനെയൊക്കെ പറയുന്നത്. അതിലൊരു കാര്യമാണ് ആഹാരത്തിന് ശേഷം പഴങ്ങള്‍ കഴിക്കരുത് എന്ന് പറയുന്നത്. മിക്ക ആളുകളും പിന്തുടരുന്ന ശീലമാണിത്. ആരോഗ്യ വിദഗ്ധര്‍ പറയുന്നത് ഭക്ഷണശേഷം പഴങ്ങള്‍ കഴിക്കുന്നത് അത്ര നല്ല ശീലമല്ല എന്നാണ്. ദഹനപ്രക്രിയയെ ദോഷകരമായി ബാധിക്കുന്നതുള്‍പ്പടെ, നെഞ്ചെരിച്ചില്‍, വയറുവീര്‍ക്കല്‍ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. അതായത് ഭക്ഷണശേഷം പഴങ്ങള്‍ കഴിക്കുന്നത് ശരിയായ ദഹനപ്രക്രിയയെ തടസ്സപ്പെടുത്തും. വെറും വയറ്റില്‍ പഴങ്ങള്‍ കഴിക്കുന്നതാണ് ഏറ്റവും ഉചിതം. അപ്പോള്‍ പിന്നെ രാത്രിയില്‍ പഴങ്ങള്‍ കഴിക്കുന്നതിനെക്കുറിച്ച് പ്രത്യേകം പറയണോ? ഉറങ്ങുന്നതിനു മുമ്പ് പഴങ്ങള്‍ കഴിക്കുന്ന ശീലം മിക്കവര്‍ക്കുമുണ്ട്. ചിലര്‍ അത്താഴത്തിനു ശേഷം പഴങ്ങള്‍ കഴിക്കും. വേറെ ചിലര്‍ അത്താഴത്തിനു പകരമായി പഴങ്ങള്‍ കഴിക്കും. അമിത വണ്ണം കുറയ്ക്കാനായി രാത്രിയില്‍ സ്ഥിരം കഴിക്കുന്ന ആഹാരങ്ങള്‍ ഒഴിവാക്കി പഴങ്ങള്‍ മാത്രം ഭക്ഷിക്കുന്ന എത്രയോ പേരുണ്ട് നമുക്കിടയില്‍. ധാരാളം പോഷകഘടകങ്ങള്‍ അടങ്ങിയിട്ടുള്ള പഴങ്ങള്‍ ആഹാരശീലത്തില്‍ നിന്ന് ഒരിക്കലും മാറ്റിനിര്‍ത്താനാകില്ല. എന്നാല്‍ കഴിക്കുന്ന സമയമാണ് പ്രശ്നം. ഭക്ഷണം കഴിച്ച് ഉടനെ പഴങ്ങള്‍ കഴിക്കാതെ ഒരു ഇടവേളയ്ക്ക് ശേഷം കഴിക്കുന്നതാണ് ഇപ്പോഴും ആരോഗ്യത്തിന് നല്ലത്. ആഹാരത്തിന് ശേഷം ഒരു മണിക്കൂര്‍ എങ്കിലും കഴിഞ്ഞ് വേണം പഴങ്ങള്‍ കഴിക്കാന്‍ എന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.

പഴങ്ങള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

എന്ന് കരുതി രാത്രിയില്‍ പഴങ്ങള്‍ കഴിക്കേണ്ട എന്നാണോ? അല്ലേയല്ല. പറഞ്ഞുവന്നത് മറ്റ് ദഹനസമയം വ്യത്യസ്തമായ ആഹാരങ്ങളോടൊപ്പം പഴങ്ങള്‍ കഴിക്കേണ്ട എന്നാണ്. രാത്രിയില്‍ പഴങ്ങള്‍ കഴിക്കാന്‍ ഉദ്ദേശിക്കുന്നു എങ്കില്‍ അവ മാത്രം കഴിക്കാം. ആവശ്യമെങ്കില്‍ പല തരാം പഴങ്ങള്‍ മിക്സ് ചെയ്ത് കഴിക്കുകയുമാകാം. വാഴപ്പഴമോ, ആപ്പിളോ, മാമ്പഴമോ, പപ്പായയോ സപ്പോട്ടയോ ഒക്കെ ചെറിയ കഷ്ണങ്ങളാക്കി യോജിപ്പിച്ച് കഴിക്കാം. അല്പം തേന്‍ കൂടെ ചേര്‍ത്താല്‍ രുചി കൂടും. ഉറങ്ങുന്നതിന് മുമ്പ് ഏറ്റവും കുറഞ്ഞത് അര മണിക്കൂര്‍ മുമ്പായി പഴങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. അത്താഴത്തിന് മറ്റെന്തെങ്കിലും ആഹാരം കഴിക്കുന്നുണ്ടെങ്കില്‍ അതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലുമായി പഴങ്ങള്‍ കഴിക്കുന്നതാണ് നല്ലത്.

share this post on...

Related posts