വായ്നാറ്റവും പല്ലിലെ മഞ്ഞനിറവും വെളിച്ചെണ്ണ കൊണ്ട് പരിഹരിക്കാം

വായ്നാറ്റവും പല്ലിലെ മഞ്ഞനിറവും പലർക്കും വലിയ പ്രശ്നമാണ്. ഇത് ഇല്ലാതാക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയിലൂടെ എങ്ങനെ വായ്നാറ്റവും പല്ലിലെ മഞ്ഞനിറവും മാറ്റാനാകുമെന്ന് നോക്കാം. വായിലെ ബാക്ടീരിയയെ ഇല്ലാതാക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. ഇതിലുള്ള ഫാറ്റി ആസിഡ്, ലോറിക് ആസിഡ് എന്നിവയാണ് ഇത്തരം പ്രതിസന്ധികളില്‍ നിന്ന് പല്ലിനെ സംരക്ഷിക്കുന്നത്. വെളിച്ചെണ്ണ ഉപയോഗിക്കുന്നത് വായ്‌നാറ്റത്തെ ഇല്ലാതാക്കി പല്ലിന് തിളക്കം നല്‍കുന്നതിന് സഹായിക്കുന്നു. മോണരോഗങ്ങള്‍ക്ക് ഏറ്റവും നല്ല പരിഹാരമാണ് വെളിച്ചെണ്ണ. മോണരോഗത്തിന്റെ പ്രധാന കാരണം പല്ലില്‍ പ്ലേക്ക് അടിഞ്ഞ് കൂടുന്നതാണ്. അതുകൊണ്ട് ഈ പ്രശ്‌നത്തെ ആദ്യം ഇല്ലാതാക്കുകയാണ് ചെയ്യേണ്ടത്. ദിവസവും ഓയില്‍ പുള്ളിംഗ് ചെയ്യുന്നതിലൂടെ പ്ലേക്ക് അടിഞ്ഞ് കൂടുന്നതിനുള്ള സാധ്യത വളരെ കുറയുകയാണ് ചെയ്യുന്നത്.
പല്ല് ദ്രവിക്കുന്നതാണ് പലപ്പോഴും ദന്തസംരക്ഷണത്തില്‍ വില്ലനാവുന്ന മറ്റൊരു പ്രശ്‌നമാണ്. വെളിച്ചെണ്ണ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് ബാക്ടീരിയയെ ഇല്ലാതാക്കി പല്ലിന് നല്ല ആരോഗ്യവും തിളക്കവും നല്‍കുന്നു. വെളിച്ചെണ്ണ ഉപയോഗിച്ച് പല്ല് തേയ്ക്കുന്നത് ഏറെ നല്ലതാണ്.
പല്ലിലെ പോട് പലർക്കും വലിയ പ്രശ്നമാണ്. ഭക്ഷണാവശിഷ്ടങ്ങള്‍ പലപ്പോഴും പല്ലിലെ പോടില്‍ അടിഞ്ഞ് കൂടുകയും അത് മൂലം പല്ലിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുകയും ചെയ്യുന്നു. വെളിച്ചെണ്ണ പല്ലിന്റെ ആഴത്തില്‍ ഇറങ്ങിച്ചെന്ന് വൃത്തിയാക്കുന്നതിന് സഹായിക്കുന്നു. അതിലുപരി പല്ലിന്റെ പോടില്‍ ഉള്ള അഴുക്കിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. പല്ലിലെ മഞ്ഞ നിറം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. ഇത് പല്ലിന്റെ തിളക്കത്തിന് വളരെയധികം സഹായിക്കുന്നു.

share this post on...

Related posts