ചുണ്ടുകളും കവിളുകളും കൂടുതൽ ഭംഗിയാക്കാൻ ബീറ്റ്‌റൂട്ട്!

ഏതെങ്കിലും തരത്തിലുള്ള ചർമ്മ സംബന്ധമായ പ്രശ്നങ്ങളുമായി പോരാടുന്ന ഒരാളാണ് നിങ്ങളെങ്കിൽ വിവിധ തരം രാസവസ്തു അധിഷ്ഠിതമായ ഉൽപ്പന്നങ്ങൾ ഒഴിവാക്കി പകരം വീട്ടിലുണ്ടാക്കുന്ന പരിഹാരങ്ങൾ ഉപയോഗിക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ഒപ്പം കൂടുതൽ തിളക്കവും മൃദുലതയുമൊക്കെ നൽകുന്ന ഒരു മികച്ച ചേരുവയെ പറ്റി ഇന്ന് ചർച്ച ചെയ്താലോ. ബീറ്റ്റൂട്ട് ആണ് ഈയൊരു ചേരുവ. ഗുണങ്ങളാൽ നിറഞ്ഞ ബീറ്റ്റൂട്ട് നിങ്ങളുടെ ചുണ്ടുകൾക്ക് തിളക്കവും കവിളുകൾക്ക് തുടിപ്പും നിറവും പകരുന്നു ഒരു ലിപ് സ്റ്റെയിനറായും കൂടാതെ, നിങ്ങളുടെ കവിളുകൾക്ക് തുടിപ്പും തിളക്കവും ആകർഷണീയതയും നൽകുന്ന ഒരു മാന്ത്രിക വിദ്യയായി പ്രവർത്തിക്കും.

2 Simple Ways To Prepare Beetroot Face Packs At Home

നല്ല ചർമ്മ ആരോഗ്യം നിലനിർത്തിനും പ്രകൃതിദത്ത സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും ആവശ്യകമായ ധാരാളം ഗുണങ്ങൾ ബീറ്റ്റൂട്ടിനുണ്ട്. അവയിൽ വിറ്റാമിൻ സി, മാംഗനീസ്, പൊട്ടാസ്യം, ഇരുമ്പ് എന്നിവയടക്കമുള്ള പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം ചർമ്മത്തിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ബീറ്റ്‌റൂട്ടിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ചർമ്മത്തിൽ നിന്ന് അഴുക്ക് ഇല്ലാതാക്കാൻ സഹായിക്കുന്നു. ബീറ്റ്റൂട്ടിന് രക്തശുദ്ധീകരണ ഗുണകൾ ഉണ്ടെന്നതിനാൽ തന്നെ ഇത് ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളാൻ സഹായം ചെയ്യും.

Weekend beauty tips: 'beet', your new beauty mantra

ചർമ്മത്തിന് സ്വാഭാവിക തിളക്കം കൈവരിക്കാനായി ശരീരത്തിലെ വിഷാംശം പുറന്തള്ളപ്പെടേണ്ടത് പ്രധാനമാണ്. ഇരുണ്ടതും വരണ്ടതുമായ ചുണ്ടുകൾ ഒരു സാധാരണ സൗന്ദര്യ പ്രശ്നമാണ്. ബീറ്റ്‌റൂട്ടിലെ സ്വാഭാവിക പിങ്ക് നിറം ചുണ്ടിന് നിറവും മൃദുലതയും നൽകാൻ സഹായം ചെയ്യുന്നു. ബീറ്റ്റൂട്ടിന് ചർമ്മത്തിലെ ചൊറിച്ചിൽ അകറ്റാനും ചർമ്മത്തിന് ജലാംശം നൽകാനും കൂടുതൽ ചെറുപ്പമായി കാണപ്പെടാനും സഹായിക്കുന്നു. ബീറ്റ്റൂട്ട് ചർമ്മത്തിൽ ഉപയോഗിക്കുന്നത് വഴി മുഖക്കുരു ലക്ഷണങ്ങളെ നിയന്ത്രിക്കാൻ കഴിയും. ഇത് സുഷിരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന അധിക എണ്ണമയം നീക്കം ചെയ്യുകയും അതുവഴി മുഖക്കുരു ഇല്ലാത്ത ചർമ്മം നൽകുകയും ചെയ്യും. ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീനും സ്ക്വാലീനും ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കുകയും അതുവഴി നിങ്ങൾക്ക് യുവത്വം തോന്നിക്കുന്ന ചർമ്മം നൽകുകയും ചെയ്യും.

GET BRIGHT FAIR SILKY SMOOTH SKIN | BEETROOT FACE MASK FOR YOUTHFUL GLOW-Beauty  Tips - YouTube

1 ചെറിയ ബീറ്റ്റൂട്ട്, 2 ടീസ്പൂൺ വെളിച്ചെണ്ണ,1 ടീസ്പൂൺ ഗ്ലിസറിൻ എന്നിവയാണ് ആവശ്യം. ഒരു ചെറിയ ബീറ്റ്റൂട്ട് തൊലി കളഞ്ഞ് എടുത്തശേഷം ചെറിയ കഷ്ണങ്ങളാക്കി അരിയുക ഇത് ഒരു ജ്യൂസറിലേക്ക് ചേർത്ത് ജ്യൂസ് എടുക്കാം.ജ്യൂസ് ഒരു പാത്രത്തിൽ അരിച്ചെടുക്കുക. അതിലേക്ക് വെളിച്ചെണ്ണയും ഗ്ലിസറിനും ചേർത്ത് നന്നായി മിക്സ് ചെയ്യാം. ഈ മിശ്രിതം നന്നായി ഇളക്കുക. ഈ ലിപ് സ്റ്റെയിൻ വൃത്തിയുള്ള ഒരു കണ്ടെയ്നറിലേക്ക് മാറ്റി 15 മുതൽ 30 മിനിറ്റ് വരെ റഫ്രിജറേറ്ററിൽ സൂക്ഷിക്കുക. അത് കഴിഞ്ഞാൽ നിങ്ങളുടെ ചുണ്ടിന് നിറം നൽകുന്ന ഈ പ്രതിവിധി ഉപയോഗിക്കാൻ തയ്യാറാണ്. ഇത് നിങ്ങളുടെ ചുണ്ടുകളിൽ പുരട്ടുന്നത് വഴി ചുണ്ടിൻ്റെ ആരോഗ്യം സംരക്ഷിക്കപ്പെടുകയും ചുണ്ടിന് കൂടുതൽ ആഴത്തിലുള്ള പിങ്ക് നിറം ലഭിക്കുകയും ചെയ്യും. അതുപോലെ തന്നെ ബീറ്റ്റൂട്ട് ചെറിയ കഷണങ്ങളായി മുറിച്ച് ഒരു ദിവസം വെയിലത്ത് വച്ച് ഉണക്കുക. അടുത്തതായി, ആ കഷണങ്ങൾ ബ്ലെൻഡറിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക. നിങ്ങളുടെ കവിളുകളിൽ ഉപയോഗിക്കാൻ കഴിയുന്ന സ്വഭാവിക ബീറ്റ്റൂട്ട് ബ്ലഷ് ഉപയോഗിക്കാൻ തയ്യാറാണ്. ഈ പൊടി ഒരു ഫ്ലാറ്റ് ബോക്സിൽ വയ്ക്കുക, നിങ്ങൾ സാധാരണയായി കവിളിൽ പുരട്ടുന്നതു പോലെ ഒരു ബ്രഷ് ഉപയോഗിച്ച് പുരട്ടുക.

Related posts