ചര്‍മ്മം സുന്ദരമാക്കാന്‍ ഇതാ കാപ്പി പൊടി കൊണ്ട് മായാജാലം

ഒരു കാപ്പി കുടിച്ചാല്‍ നല്ലൊരുണര്‍വ് ലഭിക്കുമെന്ന കാര്യം എല്ലാവര്‍ക്കും അറിയാം . എന്നാല്‍ കാപ്പിപൊടിയും ചര്‍മ്മവും തമ്മില്‍ എന്താണ് ബന്ധം. ചര്‍മ്മം വൃത്തിയാക്കാന്‍ നല്ലൊരു സ്‌ക്രബാണ് കാപ്പിപൊടി. വീട്ടില്‍ തന്നെ ലഭിക്കുന്ന ചേരുവകള്‍ ഉപയോഗിച്ച് ഉണ്ടാക്കാവുന്നതില്‍ ഏറ്റവും നല്ലൊരു സ്‌ക്രബ് കൂടിയാണിത്. കാപ്പിപ്പൊടി സ്‌ക്രബ് വീട്ടില്‍ തന്നെ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം:

വേണ്ട വസ്തുക്കള്‍:
കാപ്പിപൊടിമൂന്ന് ടേബിള്‍ സ്പൂണ്‍

പഞ്ചസാര ഒരു ടേബിള്‍ സ്പൂണ്‍

ഒലീവ് ഓയില്‍ നാല് ടേബിള്‍സ്പൂണ്‍

ഇവ നന്നായി മിക്‌സ് ചെയ്ത് മുഖത്തും,കൈയ്യിലും ,ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും തേച്ച് സ്‌ക്രബ് ചെയ്യാം. ഇതിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. ചര്‍മ്മം സുന്ദരവും മൃദുലവുമാകും.

share this post on...

Related posts