കരടിയുടെ അഹങ്കാരം കണ്ടാല്‍ തോന്നും സ്വന്തം വണ്ടിയാണെന്ന്…(വീഡിയോ)

കാറിന്റെ വാതില്‍ തുറന്ന് മൃഗം പരിശോധന നടത്തി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഒരു കൗതുകം തോന്നാം. സര്‍ക്കസിലും മറ്റുമായിരിക്കും എന്നാകും ആദ്യം മനസ്സിലേക്ക് ഓടിയെത്തുക. ഇപ്പോഴിതാ കരടി കാറിന്റെ വാതില്‍ തുറന്ന് പരിശോധന നടത്തുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ അടക്കം പ്രചരിക്കുന്നത്. കാലിഫോര്‍ണിയയിലെ സൗത്ത് ലേക്ക് താഹോയിലുള്ള ഒരു വീട്ടിലാണ് നടുക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. നവംബര്‍ 16ന് പുലര്‍ച്ചെ 1.14നാണ് പുറത്തിട്ടിരിക്കുന്ന കാറിനു സമീപം കൂറ്റന്‍ കരടിയെത്തിയത്. കാറിന്റെ വാതില്‍ തുറന്ന് അകത്തു കടക്കുന്ന കരടിയെ ദൃശ്യങ്ങളില്‍ വ്യക്തമായി കാണാന്‍ സാധിക്കും. ഏറെനേരം കാറിനുള്ളില്‍ ചെലവഴിച്ച ശേഷമാണ് കരടി പുറത്തിറങ്ങിയത്. രാവിലെ ഉറക്കമുണര്‍ന്ന ഉടമ ആദം കണ്ടത് കാറിന്റെ ഡോര്‍ തുറന്നു കിടക്കുന്നതാണ്. ഇതെങ്ങനെ സംഭവിച്ചുവെന്നറിയാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കാറിനുള്ളില്‍ കയറുന്ന കരടിയുടെ ദൃശ്യങ്ങള്‍ കണ്ടത്. കാറിനുള്ളില്‍ ഭക്ഷണമുണ്ടോയെന്ന് പരിശോധിക്കാനാകും കരടിയെത്തിയതെന്നാണ് ആദത്തിന്റെ നിഗമനം. കാറിനുള്ളില്‍ കയറി പരിശോധിച്ചെങ്കിലും കരടി കാറിന് നാശനഷ്ടങ്ങളൊന്നും വരുത്തിയിട്ടില്ലെന്നും ആദം പറയുന്നു.

share this post on...

Related posts