ബര്‍ഫി തയ്യാറാക്കാം

കുട്ടികളൊക്കെ ഏറെ ഇഷ്ടപ്പെടുന്ന ബര്‍ഫി വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവമാണ്

ചേരുവകള്‍

പാല്‍ – 1 ലിറ്റര്‍
പഞ്ചസാര – 1/4 കപ്പ്
തേങ്ങാപ്പൊടി – 1/4 കപ്പ്
ഏലയ്ക്ക – 3 എണ്ണം
അണ്ടിപ്പരിപ്പ്് – 10 എണ്ണം
ബദാം – 6 എണ്ണം

തയ്യാറാക്കേണ്ട വിധം

പാല്‍ നന്നായി ഇളക്കി തിളപ്പിക്കുക. ഇതിലേക്ക് പഞ്ചസാര ചേര്‍ക്കുക. ശേഷം തേങ്ങാപ്പൊടി ചേര്‍ത്ത് വീണ്ടും നന്നായി യോജിപ്പിക്കുക. പാല്‍ മുക്കാല്‍ ഭാഗവും നന്നായി ഇളക്കി വറ്റിക്കുക. ഏലയ്ക്കാ, അണ്ടിപ്പരിപ്പ്, ബദാം എന്നിവ ചേര്‍ക്കുക. ട്രേയിലൊഴിച്ച് തണുപ്പിക്കുക. ശേഷം മുറിച്ചെടുത്ത് ഉപയോഗിക്കാം.

share this post on...

Related posts