വാഴപ്പഴം കൊണ്ടൊരു ഫേസ് പാക്ക്…

വാഴപ്പഴത്തില്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍ ഒളിഞ്ഞിരിക്കുന്നു എന്നുപറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?. ഇതില്‍ മുഖകാന്തി വര്‍ധിപ്പിക്കുന്നതിനുള്ള നിരവധി ഗുണങ്ങളാണ് അടങ്ങിയിരിക്കുന്നത്. വാഴപ്പഴത്തില്‍ ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് പാടുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ചര്‍മ്മത്തിലെ ചുളിവുകള്‍, പുള്ളികള്‍ തുടങ്ങിയ അകാല വാര്‍ദ്ധക്യത്തിന്റെ അടയാളങ്ങള്‍ വന്നിട്ടുണ്ടെങ്കില്‍ അവയില്‍ നിന്നും മുക്തി നേടാനും വാഴപ്പഴം ഫലപ്രദമാണ്.

കൊളാജന്‍ ഉല്‍പാദനത്തിന് സഹായിക്കുന്ന സിലിക്ക എന്ന സംയുക്തം വാഴപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മം ആരോഗ്യത്തോടെ നിലനിര്‍ത്താനും സഹായിക്കും. ആന്റിമൈക്രോബയല്‍ ഗുണങ്ങളുള്ള ഫിനോലിക്‌സും വാഴപ്പഴതൊലിയിലുണ്ടെന്നും നടി ഭാഗ്യശ്രീ പറയുന്നു.

ആന്റിഓക്സിഡന്റുകളാലും നാരുകളാലും അവശ്യ പോഷകങ്ങളാലും സമ്പന്നമായ വാഴപ്പഴം ചര്‍മ്മത്തിന് തിളക്കം നല്‍കാനും ചുളിവുകള്‍ കുറയ്ക്കാനും സഹായിക്കുന്നു. ഇത് ഒരു മോയ്‌സ്ചറൈസറായി പ്രവര്‍ത്തിക്കുകയും ചര്‍മ്മത്തെ ഈര്‍പ്പമാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

വാഴപ്പഴം കൊണ്ടൊരു ഫേസ് പാക്ക്…

ഒരു വാഴപ്പഴം ചെറിയ കഷ്ണങ്ങളായി മുറിക്കുക. ശേഷം പഴം പേസ്റ്റാക്കുക. ശേഷം അതിലേക്ക് രണ്ട് ടീസ്പൂണ്‍ പാലും രണ്ട് ടീസ്പൂണ്‍ റോസ് വാട്ടറും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഒരു മണിക്കൂര്‍ ഈ പാക്ക് സെറ്റാകാന്‍ മാറ്റിവയ്ക്കുക.ശേഷം മുഖത്തിടുക. നന്നായി ഉണങ്ങി ശേഷം തണുത്ത വെള്ളംകൊണ്ട് മുഖം കഴുകുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.

Related posts