കഷണ്ടി പ്രമേയമാക്കി പുതിയ ചിത്രം ‘ബാല’

ബോളിവുഡ് താരമായ ആയുഷ്മാന്‍ ഖുറാന വ്യത്യസ്തമായ വേഷങ്ങള്‍ക്കൊണ്ട് ശ്രദ്ധേയനാണ്. പുതിയ ചിത്രമായ ബാലയില്‍ കഷണ്ടിയായി എത്തി പ്രേക്ഷകരെ അമ്പരപ്പിച്ചിരിക്കുകയാണ് താരം. കഷണ്ടി കാരണം കഷ്ടപ്പെടുന്ന യുവാവ് അത് മറച്ചുവച്ച് വിവാഹം ചെയ്യുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്. അമര്‍ കൗശിക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭൂമി പട്‌നേക്കര്‍, യാമി ഗൗതം എന്നിവരും വേഷമിടുന്നു. ചിത്രം നവംബര്‍ ഏഴിന് ഇന്ത്യയില്‍ റിലീസ് ചെയ്യും യുഎഇയിലും ജിസിസിയിലും ഇന്‍ഡീവുഡ് ഡിസ്ട്രിബ്യൂഷന്‍ നെറ്റ്‌വര്‍ക്ക് (ഐഡിഎന്‍) ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

share this post on...

Related posts