ബിജെപിയെ ഓടിക്കാന്‍ ബാലസംഘം കുട്ടിയോള് തന്നെ അധികാ!… എന്‍ഡിഎ സ്ഥാനാര്‍ഥിയെ കണ്ടം വഴിയോടിച്ച് വേനല്‍തുമ്പികള്‍

കോഴിക്കോട്: വടകരയില്‍ തെരഞ്ഞെടുപ്പ് ചൂടിന് ഒട്ടും കുറവില്ല. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെ കരുത്തരായ തേരാളികള്‍ മത്സരരംഗത്തെത്തിയതോടെ തെരഞ്ഞെടുപ്പ് പ്രചണം കൊഴുക്കുകയാണ്. ഇതിനിടയിലാണ് വടകരയില്‍ പ്രചരണത്തിനെത്തിയ ബിജെപി സംസ്ഥാന സെക്രട്ടറിമാരിലൊരാളായ എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. വി.കെ. സജീവന്‍ ബാലസംഘം പ്രവര്‍ത്തകര്‍ കണ്ടം വഴി ഓടിച്ചത്. വേനല്‍തുമ്പി കാലാജാഥയുമായി ബാലസംഘം പ്രവര്‍ത്തകര്‍ വിശ്രമിക്കുന്നതിനിടയില്‍ പ്രചരണവുമായി എത്തിയതായിരുന്ന സജീവന്‍. എന്നാല്‍ പ്രചരണ വാഹനം കണ്ട് റോഡിനരികില്‍ നിന്ന് കുട്ടികള്‍ മുദ്രാവാക്യം മുഴക്കിയതോടെ ഇളിഭ്യരായി മടങ്ങേണ്ടി വന്നു എന്‍ഡിഎ സ്ഥാനാര്‍ഥിയ്ക്ക്.

share this post on...

Related posts