ബാലഭാസ്‌കറിന്റെ മരണം; നുണപരിശോധനയില്‍ ഇന്ന് തീരുമാനം

ബാലഭാസ്‌കറിന്റെ മരണം; നുണപരിശോധനയില്‍ ഇന്ന് തീരുമാനം

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹതകള്‍ തുടരുന്ന സാഹചര്യത്തില്‍ നുണപരിശോധനയുടെ കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്ത് സ്റ്റീഫന്‍ ദേവസ്സിയുടെ മൊഴി നാളെ രേഖപ്പെടുത്തും.

ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായ പ്രകാശന്‍ തമ്പി, വിഷ്ണു സോമസുന്ദരം, ഡ്രൈവര്‍ അര്‍ജ്ജുന്‍, ബാലഭാസ്‌കറിന്റെ മരണം കൊലപാതകമെന്ന് ഉറപ്പിച്ചു പറയുന്ന കലാഭവന്‍ സോബി എന്നിവരെയാണ് നുണ പരിശോധനക്ക് വിധേയരാക്കാന്‍ സിബിഐ തീരുമാനിച്ചിരിക്കുന്നത്. ഇവരോട് കോടതിയില്‍ നേരിട്ട് ഹാജരായി നിലപാടറിയിക്കാന്‍ തിരുവനന്തപുരം സിജെഎം കോടതി ആവശ്യപ്പെട്ടു. ഇവര്‍ നാല് പേരും സമ്മതം അറിയിച്ചാല്‍ കോടതി നുണപരിശോധനക്ക് അനുമതി നല്‍കും.

ബാലഭാസ്‌കറിന്റെ മരണം കൊലപാതകമാണെന്ന് കലാഭവന്‍ സോബി സിബിഐ സംഘത്തിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നുണപരിശോധന നടത്താന്‍ സിബിഐ തീരുമാനിച്ചത്.

Related posts