ബജാജ് ഡോമിനാർ 400ന്റെയും 250യുടെയും വില കൂട്ടി

ഏപ്രിൽ വില്പനക്കെത്തുമ്പോൾ ബിഎസ്6 ബജാജ് ഡോമിനാർ 400-ന് 1,91,751 രൂപയായിരുന്നു എക്‌സ്-ഷോറൂം വില. കഴിഞ്ഞ മാസം 4,500 രൂപ കൂടി 1,96,258 രൂപയായി വില വർദ്ധിച്ചു. ഇപ്പോൾ 1,500 രൂപ വീണ്ടും വർദ്ധിപ്പിച്ച് 1,97,758 രൂപയാണ് ഡോമിനാർ 400-ന്റെ പുതിയ എക്‌സ്-ഷോറൂം വില. പ്രീമിയം ക്രൂയ്സർ മോഡൽ ആയ ഡോമിനാർ 400-നിൽ മറ്റു മാറ്റങ്ങളൊന്നും ബജാജ് വരുത്തിയിട്ടില്ല. 39 ബിഎച്ച്പി പവറും 35 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 373.2 സിസി എൻജിൻ ആണ് ഡോമിനാർ 400-ന്. ഒറോറ ഗ്രീൻ, വൈൻ ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ബജാജ് ഡോമിനാർ 400 ബിഎസ്6 വില്പനക്കെത്തിയിരിക്കുന്നത്.

Related posts