ആഴക്കടലിന്റെ അത്ഭുതങ്ങളെ തൊട്ടറിയാം; അത്യപൂര്‍വ്വ അവസരം ഇതാ…

ലോകത്തിലെ ഏറ്റവും വലിയ അണ്ടര്‍ വാട്ടര്‍ തീം പാര്‍ക്കുമായി ബഹ്റൈന്‍. ആഴക്കടലില്‍ സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി അത്യപൂര്‍വ്വ അവസരമാണ് പാര്‍ക്കില്‍ ഒരുക്കിയിരിക്കുന്നത്.

കടല്‍ ജീവിതത്തിന്റെ ആസ്വാദ്യത അനുഭവിച്ചറിയാന്‍ വിനോദസഞ്ചാരികള്‍ക്കും പ്രകൃതി സ്നേഹികള്‍ക്കുമായി ഒരുക്കിയ പാര്‍ക്ക് അന്താരാഷ്ട്ര പരിസ്ഥിതി ചട്ടങ്ങളും നിലവാരവും പാലിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സമുദ്രജീവികളെ ആകര്‍ഷിക്കാന്‍ കൃത്രിമ പവിഴപ്പുറ്റുകളും അണ്ടര്‍ വാട്ടര്‍ തീം പാര്‍ക്കില്‍ രൂപപ്പെടുത്തിയിട്ടുണ്ട്.

70 മീറ്റര്‍ നീളമുള്ള ‘ബോയിംങ് 747’ സമുദ്രത്തിനടിയിലെ പാര്‍ക്കിന് മധ്യത്തിലായും 20-22 മീറ്റര്‍ താഴെയായും സ്ഥാപിച്ചിട്ടുണ്ട്. ഇതിനൊപ്പം ചിപ്പി, മുത്തുവാരല്‍ തൊഴിലാളികളുടെ ഭവനങ്ങളുടെ മാതൃകകളും പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുണ്ട്.

പരിസ്ഥിതി സുപ്രീം കൗണ്‍സില്‍, ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍സ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി മുന്നോട്ട് പോകുന്നത്. പദ്ധതി വിപുലീകരിച്ച് പുതിയ ആഴക്കടല്‍ ആസ്വാദനങ്ങള്‍ കൂടി സമീപഭാവിയില്‍ ഉള്‍പ്പെടുത്താന്‍ പദ്ധതിയുള്ളതായും സംഘാടകര്‍ വ്യക്തമാക്കിയിട്ടുണ്ട്. 1,00,000 മീറ്റര്‍ വിസ്തീര്‍ണ്ണമാണ് പാര്‍ക്കിന്റെ പരിധി.

share this post on...

Related posts