ചെന്നിത്തലയ്ക്ക് മനസിനു തകരാര്‍; എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ‘മാര്‍ജാര സുരതം’, അശ്ലീല പരാമര്‍ശവുമായി ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ലാവ്ലിന്‍ കേസില്‍ സിപിഎമ്മും ബിജെപിയും ഒത്തുകളിക്കുന്നുവെന്ന ആരോപിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ’മനസിനു തകരാര്‍’ ആണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള. ആഭ്യന്തര മന്ത്രിയായിരുന്ന ചെന്നിത്തല ഇത്രയും അധഃപതിക്കരുത്. ഇരിക്കുന്ന സ്ഥാനത്തിനു യോജിച്ച രീതിയില്‍ അദ്ദേഹം പെരുമാറണം. എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ‘മാര്‍ജാര സുരതം’ ആണ് നടക്കുന്നതെന്നും ശ്രീധരന്‍പിള്ള അധിക്ഷേപിച്ചു.
രമേശ് ചെന്നിത്തലയുടെ അജ്ഞയോര്‍ത്ത് ഖേദിക്കുകയാണ്. സ്വതന്ത്ര ഏജന്‍സിയായ സിബിഐയാണ് ലാവ്ലിന്‍ അഴിമതിയെക്കുറിച്ച് അന്വേഷിച്ചത്. പിണറായിയെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരേ സിബിഐ സുപ്രീംകോടതിയെ സമീപിച്ചു. കേസ് 15 തവണ മാറ്റിവച്ചത് ബിജെപിയുടെ ഇടപെടല്‍ കൊണ്ടല്ല. ഏതു കേസിലുമുള്ള സ്വാഭാവിക നടപടി ക്രമങ്ങള്‍ മാത്രമാണ് ലാവ്ലിന്‍ കേസിലും ഉണ്ടായിരിക്കുന്നത്. മൂവായിരത്തില്‍പരം പേജുകളുള്ള കേസിനെക്കുറിച്ച് അഭിഭാഷകര്‍ക്ക് പഠിക്കാന്‍ സ്വാഭാവികമായും മാറ്റിവെക്കാന്‍ ആവശ്യപ്പെടേണ്ടിവരും. മാറ്റിവെക്കാന്‍ അനുമതി നല്‍കുന്നത് കോടിതിയാണ്. കേസ് മാറ്റിവയ്ക്കണമെന്ന് സിബിഐ അഭിഭാഷകന്‍ ആവശ്യപ്പെടുന്നതിനെ ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഒത്തുകളിയായി ചിത്രീകരിക്കുന്നതു ഇരിക്കുന്ന സ്ഥാനത്ത് യോജിച്ചതല്ല. സോണിയ ഗാന്ധി പ്രതിയായ നാഷ്ണല്‍ ഹെര്‍റാള്‍ഡ് കേസിലും ഇതേ നടപടി ക്രമമാണ് നടക്കുന്നത്. ഭരിക്കുന്നത് ബിജെപിയായത് കൊണ്ട് ചെന്നിത്തല പറയുന്നത് പ്രകാരമായിരുന്നുവെങ്കില്‍ കേസെടുത്ത് പുറത്തേക്കിട്ടുകൊടുക്കാമായിരുന്നു. അതിനു കഴിയാത്തതിന് കാരണം ഈ നടപടിക്രമങ്ങള്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ മാര്‍ജാര സുരതമാണ് നടക്കുന്നതെന്നും ശ്രീധരന്‍ പിള്ള മോശം പരാമര്‍ശത്തില്‍ പറഞ്ഞു. കണ്ടന്‍ പൂച്ചയും പെണ്‍പൂച്ചയും തമ്മില്‍ ഇണചേരുന്നതിന് മുന്‍പ് തമ്മില്‍ ഏറ്റമുട്ടം. അതിനുശേഷം ശാന്തമായി ഇണചേരല്‍ ആസ്വാദിക്കുന്നത് പോലെയാണ് രണ്ടു മുന്നണികളുടേയും പ്രവര്‍ത്തനമെന്നും ശ്രീധരന്‍ പിള്ള പരാമര്‍ശിച്ചു.

share this post on...

Related posts