ഷവർമ വില്ലനാകുന്നതെപ്പോൾ?

മൂന്ന് നേരവും ഷവര്‍മ്മയും കോളയും കുടിച്ച് ദിവസങ്ങള്‍ തള്ളി നീക്കുന്നവര്‍ ഇന്ന് ധാരാളമാണ്. ഇവരെ കാത്തിരിക്കുന്നത് ഗുരുതരമായ രോഗങ്ങളാകും. ഐടി മേഖലയില്‍ ജോലി ചെയ്യുന്നവരാണ് കൂടുതലായും ഷവര്‍മ്മ ഉപയോഗിക്കുന്നത്. തുടക്കത്തില്‍ പൊള്ളത്തടിയും കൊളസ്‌ട്രോളും ഇവരെ ബാധിക്കുകയും തുടര്‍ന്ന് പ്രമേഹം അടക്കമുള്ള വിട്ടുമാറാത്ത രോഗങ്ങളിലേക്ക് ഷവര്‍മ്മയുടെ ഉപയോഗം എത്തിക്കുകയും ചെയ്യും. കരള്‍രോഗം, അമിതമായ ക്ഷീണം എന്നിവയ്‌ക്ക് ഷവര്‍മ്മ കാരണമാകും. കൊഴുപ്പ് നിറഞ്ഞ ഒരു ഭക്ഷണമാണിത്. അതിനാല്‍ തന്നെ രോഗസാധ്യത കൂടുതലുമാണ്.
എല്ലില്ലാത്ത ഇറച്ചികൊണ്ടാണ് ഷവര്‍മ്മയുണ്ടാക്കുന്നത്. പാളികളായി മുറിച്ച ഇറച്ചി നീളമുള്ള കമ്പിയില്‍ കോര്‍ത്തെടുത്താണ് ഗ്രില്‍ അടുപ്പിനു മുന്നില്‍ നിന്ന് വേവിച്ചെടുക്കുന്നത്. ഇറച്ചിക്കൊപ്പം ഇരുവശങ്ങളില്‍ തക്കാളി, നാരങ്ങ എന്നിവയും കോര്‍ക്കാറുണ്ട്. പിന്നീട് ഇറച്ചിക്കൊപ്പം പച്ചക്കറികളും ചെറുതാക്കി വെട്ടിയെടുത്താണ് ഷവര്‍മ്മ തയ്യാറാക്കുന്നത്. ഖുബ്ബൂസും കൂട്ടത്തില്‍ വെച്ച് ചുരുട്ടിയെടുത്താല്‍ ഷവര്‍മ്മയായി
ഷവര്‍മ്മക്കുള്ളിലുള്ള ബോട്ടുലിനം ടോക്‌സിന്‍ എന്ന വിഷാംശം ആണ് ജീവന് ഭീഷണിയാകുന്നത്. പൂര്‍ണ്ണമായും വേവിക്കാത്ത ഇറച്ചി ഒന്നിടവിട്ട് ചൂടാക്കിയും തണുപ്പിച്ചുമെടുക്കുമ്പോള്‍ അതില്‍ ക്ലോസ്ട്രിഡിയം ബാക്ടീരിയ ഉണ്ടാകുന്നു.ഇവയാണ് ബോട്ടുലിനം ടോക്‌സിന്‍ എന്ന വിഷം ഉണ്ടാക്കുന്നത്. കൂടാതെ മയോണൈസ് ചേര്‍ത്ത് കഴിക്കുന്നതും ആരോഗ്യത്തിന് അപകടമാണ്. മയോണൈസ് ഉണ്ടാക്കുന്നത് വൃത്തിയില്ലാത്ത സാഹചര്യത്തിലാണെങ്കില്‍ അത് ശരീരത്തെ ദോഷമായി ബാധിക്കുകയും ചെയ്യും.

share this post on...

Related posts