‘ ടാറ്റൂ അടിക്കാനൊരുങ്ങുകയാണോ… എങ്കിലിതൊന്നു കേള്‍ക്കൂ… ‘

ടാറ്റൂ ചെയ്യുന്നവരുടെ എണ്ണം ഇന്ന് കൂടി വരികയാണ്. ടാറ്റൂ ചെയ്യാന്‍ പുരുഷന്മാരേക്കാള്‍ താല്‍പര്യം കാണിക്കുന്നത് സ്ത്രീകളാണ്. ടാറ്റൂ ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ടാറ്റൂ ചെയ്യുന്നത് മാനസികാരോഗ്യത്തെ ബാധിക്കാമെന്ന് പഠനം. അത് കൂടാതെ, ടാറ്റൂ ഉറക്കക്കുറവിന് കാരണമായേക്കാമെന്നും പഠനത്തില്‍ പറയുന്നു. മിയാമി സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

പുകവലിക്കുന്നവര്‍, ജയിലില്‍ കഴിയുന്നവര്‍, കൂടുതല്‍ തവണ സെക്‌സിലേര്‍പ്പെടുന്നവര്‍ എന്നിവരാണ് ടാറ്റൂ ചെയ്യാന്‍ താല്‍പര്യം കാണിക്കുന്നവരെന്ന് ഗവേഷകനായ കരോലിന്‍ മോര്‍ട്ടണ്‍സെന്‍ പറയുന്നു. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഡെര്‍മറ്റോളജിയില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശരീരത്തില്‍ സ്ഥിരമായി ടാറ്റൂ ചെയ്യുന്നത് രോഗപ്രതിരോധ ശേഷിയെ കാര്യമായിതന്നെ ബാധിക്കുമെന്ന് ഇതിന് മുമ്പ് നടത്തിയ പഠനങ്ങളില്‍ പറയുന്നു. ടാറ്റൂ ചെയ്യുമ്പോള്‍ മഷിയോടൊപ്പം ശരീരത്തിലെത്തുന്ന വിഷമയമുള്ള വസ്തുക്കളാണ് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുക. സാധാരണ നിറങ്ങള്‍ക്ക് പുറമെ നിക്കല്‍, ക്രോമിയം, മാംഗനീസ്, കോബാള്‍ട്ട് എന്നിവയുടെ അംശങ്ങളും ടാറ്റൂവിലൂടെ ശരീരത്തിലെത്തും. ടൈറ്റാനിയം ഡയോക്‌സൈഡ് എന്ന ചായക്കൂട്ടാണ് നിറം കഴിഞ്ഞാല്‍ ടാറ്റൂ ചെയ്യാന്‍ ഉപയോഗിക്കുന്ന മറ്റൊരു ഘടകം. ഷേഡുകളും മറ്റും ഉണ്ടാക്കാനാണ് ഇത് ഉപയോ?ഗിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. പെയിന്റുകളുടെ നിര്‍മാണത്തിലും ടൈറ്റാനിയം ഡയോക്‌സൈഡ് ഉപയോഗിക്കാറുണ്ട്.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts