ഗര്‍ഭസ്ഥ ശിശു വയറ്റില്‍ ബിസിയാണ്

ഗര്‍ഭകാലം ഓരോ സ്ത്രീയ്ക്കും മനോഹരമായ ഓര്‍മകളാണ്. ഒരുപാടു ആശങ്കകളും ഒപ്പം ആകാംക്ഷയും നിറഞ്ഞ സമയം. വയറ്റിനുള്ളിലെ കുഞ്ഞിന്റെ ഓരോ ചലനങ്ങളും അമ്മയ്ക്ക് പ്രത്യേക അനുഭൂതിയാണ് നല്‍കുന്നത്. ഗര്‍ഭപാത്രത്തിനുള്ളില്‍ ആണെങ്കിലും കുഞ്ഞുങ്ങള്‍ എപ്പോഴും ചലിച്ചുകൊണ്ടേയിരിക്കും. അത് ചിലപ്പോള്‍ പുറംലോകത്തെ ശബ്ദങ്ങളോട് പ്രതികരിക്കുന്നതോ പൊസിഷന്‍ മാറുന്നതോ ആവാം. ഈ ചലനങ്ങളാണ് അമ്മയ്ക്ക് കുഞ്ഞു ചവിട്ടുന്നതായോ തൊഴിക്കുന്നതായോ അനുഭവപ്പെടുന്നത്. നിങ്ങളുടെ കുഞ്ഞു നിരന്തരമായി ചലിക്കുന്നതായി തോന്നുന്നുണ്ടെങ്കില്‍ ഉറപ്പിച്ചോളൂ അവന്‍/അവള്‍ പൂര്‍ണ ആരോഗ്യവാനാണ്. മറ്റൊരു കാര്യം ഇത്തരം കാര്യങ്ങള്‍ ഓരോ വ്യക്തികളെയും ആശ്രയിച്ചിരിക്കും എന്നതാണ്..

പുറം ലോകത്തെ മാറ്റങ്ങള്‍

പരിചയമുള്ള ആളുകള്‍ സംസാരിക്കുമ്പോഴോ മറ്റെന്തെങ്കിലും ശബ്ദം കേള്കുമ്പോഴോ കുഞ്ഞു പെട്ടെന്ന് അനങ്ങുന്നതായി തോന്നിയിട്ടില്ലേ?പടക്കം പൊട്ടുന്നത് പോലെ പെട്ടെന്ന് ഉച്ചത്തിലുള്ള ശബ്ദം കേള്‍ക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ നീങ്ങുന്നത് അറിയാന്‍ കഴിയും.അമ്മ ആഹാരം കഴിക്കുമ്പോഴും മറ്റു ജോലികള്‍ ചെയ്യുമ്പോഴും എല്ലാം തന്നെ കുഞ്ഞിന്റെ ചലനം അറിയാന്‍ കഴിയും.

ഇടതു വശം ചേര്‍ന്ന് കിടക്കുമ്പോള്‍.

ഇടതുവശം ചേര്‍ന്ന് കിടക്കുമ്പോള്‍ കുഞ്ഞു കൂടുതല്‍ അനങ്ങുന്നതായി തോന്നിയിട്ടുണ്ടോ? ഇടത്തേക്ക് തിരിഞ്ഞു കിടക്കുമ്പോള്‍ ഗര്ഭപാത്രത്തിലേക്കുള്ള രക്തയോട്ടം വര്‍ധിക്കുന്നു. ഇത് കുഞ്ഞിനെ കൂടുതല്‍ ഉന്മേഷഭരിതനാക്കുന്നു.

ആഹാരം കഴിച്ചു കഴിയുമ്പോള്‍.

വയറു നിറയെ ഭക്ഷണം കഴിച്ചു കഴിയുമ്പോള്‍ കുഞ്ഞിന് കൂടുതല്‍ പോഷകങ്ങള്‍ ലഭിക്കുന്നു. അവനെ ഉത്സാഹവാനാക്കാന്‍ അതുതന്നെ ധാരാളം.

കുഞ്ഞിന്റെ അനക്കം കുറഞ്ഞതായി തോന്നുന്നുണ്ടോ?

അമ്‌നിയോട്ടിക് ഫ്ളൂയിഡ് കുറയുന്നത് കുഞ്ഞിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. കുഞ്ഞിന് ലഭിക്കുന്ന രക്തത്തിന്റെ അളവ്, അമ്മ കുടിക്കുന്ന വെള്ളത്തിന്റെ അളവ് എന്നിവ ഫ്ളൂയിഡ് കുറയുന്നതിന് കാരണമാകുന്നു. കുഞ്ഞിന്റെ വൃക്കകളുടെ തകരാര്‍ കൊണ്ടും ഇത് സംഭവിക്കാം. ഫ്ളൂയിഡ് കുറയുമ്പോള്‍ കുഞ്ഞിന്റെ അനക്കവും കുറയുന്നു. വിശദമായ അള്‍ട്‌റാസൗണ്ട് സ്‌കാനിങ്ങിലൂടെ ഇത് കണ്ടു പിടിക്കാന്‍ സാധിക്കും.

share this post on...

Related posts