ബാബരി മസ്ജിദ്: കേസ് മാര്‍ച്ച് 14 ലേക്ക് മാറ്റി

Supreme-Court-of-India

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിന്ന ഭൂമിയെ ചൊല്ലിയുള്ള അവകാശതര്‍ക്കം കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാര്‍ച്ച് 14 ലേക്ക് മാറ്റി. കേസുകളുമായി ബന്ധപ്പെട്ട രേഖകളുടെ പരിഭാഷ ഇതുവരെ പൂര്‍ത്തിയാകാത്തതിനാലാണ് കേസ് മാറ്റിയത്. എല്ലാ കക്ഷികളും രേഖകളുടെ ഇംഗ്ലീഷ് പരിഭാഷ മാര്‍ച്ച് ഏഴിനകം കോടതി സമര്‍പ്പിക്കണം.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭുഷണ്‍, ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇത് പൂര്‍ണമായും ഭൂമി തര്‍ക്കമായി മാത്രമേ പരിഗണിക്കുകയുള്ളൂയെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.കേസില്‍ പരാതിക്കാരുടെ വാദം പൂര്‍ത്തിയായ ശേഷമേ കക്ഷി ചേര്‍ന്ന സുബ്രഹ്മണ്യം സ്വാമി, ശ്യാം ബെനഗള്‍ എന്നിവരുടെ വാദം കേള്‍ക്കാനാവൂയെന്ന് കോടതി നിരീക്ഷിച്ചു.പള്ളി നിന്ന ഭൂമി മൂന്നായി പകുത്ത് സുന്നി വഖഫ് ബോര്‍ഡിനും അവര്‍ക്കെതിരെ രാമക്ഷേത്രത്തിന് വേണ്ടി കേസ് നടത്തിയ നിര്‍മോഹി അഖാഡക്കും രാംലാല വിരാജ്മാനും തുല്യമായി വീതിക്കണമെന്നായിരുന്നു അലഹബാദ് ഹൈകോടതിയുടെ ലഖ്‌നോ ബെഞ്ചിന്റെ വിധി. അപ്രായോഗികമായ ഈ വിധിക്കെതിരെ മൂന്ന് കക്ഷികളും ചേര്‍ന്ന് സമര്‍പ്പിച്ച അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.കേസ് നേരത്തെ പരിഗണിച്ചപ്പോള്‍ കക്ഷികളുടെ വാദങ്ങള്‍ എഴുതി സമര്‍പ്പിക്കാനും രേഖകളുടെ പരിഭാഷ സമര്‍പ്പിക്കാനും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിര്‍ദേശിച്ചിരുന്നു.

share this post on...

Related posts