ചില പ്രത്യേക സമുദായങ്ങളെ ഉന്നംവെച്ചാണ് ഡല്‍ഹിയില്‍ സുപ്രീം കോടതി പടക്കം നിരോധിച്ചതെന്ന് ബാബ രാംദേവ്

ramdev-baba-film-ye-hai-india-759

ramdev-baba-film-ye-hai-india-759

ന്യുഡല്‍ഹി:ചില പ്രത്യേക സമുദായങ്ങളെ ലക്ഷ്യമിട്ടാണ് സുപ്രീം കോടതി ദീപാവലിക്ക് ഡല്‍ഹിയില്‍ പടക്കം നിരോധിച്ചതെന്ന് യോഗാ ഗുരു ബാബ രാംദേവ്. പടക്കനിരോധനത്തെ കുറിച്ച് ഒരു ടെലിവിഷന്‍ ചാനലില്‍ സംസാരിക്കവേയാണ് കോടതി വിധി ഹിന്ദുക്കളെ ഉന്നംവയ്ക്കുന്നതാണെന്ന് രാംദേവ് വിമര്‍ശിച്ചത്. ഹിന്ദുക്കളുടെ ഉത്സവങ്ങള്‍ നിരീക്ഷണത്തിലാക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

കോടതി വിധിയെ ന്യായീകരിച്ച കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെയും രാംദേവ് വിമര്‍ശിച്ചു. തരൂരിനെ പോലെയുള്ള ബുദ്ധിശാലികള്‍ ഇത്തരത്തില്‍ സംസാരിക്കാന്‍ പാടില്ലെന്നും രാംദേവ് പറഞ്ഞു. നിരോധനത്തെ ന്യായീകരിച്ച് തരൂര്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

ദീപാവലി വേളയില്‍ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ഉയരാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് കോടതി നവംബര്‍ ഒന്നുവരെ രാജ്യതലസ്ഥാനത്ത് പടക്കങ്ങളുടെ വില്‍പ്പനയും ഉപയോഗവും നിരോധിച്ചത്. പടക്ക വില്‍പ്പനയ്ക്ക് പോലീസ് നല്‍കിയ താത്ക്കാലിക ലൈസന്‍സ് കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.

Related posts