കോണ്‍ടാക്ട് ലെന്‍സ് മാറ്റാതെ ഉറങ്ങാറുണ്ടോ? ശ്രദ്ധിക്കുക

ലെന്‍സ് മാറ്റാതെ നേരെ വന്ന് കിടന്നുറങ്ങുന്നവര്‍ ഗുരുതര ആരോഗ്യ പ്രശ്നമാണ് വിളിച്ചു വരുത്തുന്നതെന്ന് ശാസ്ത്രജ്ഞര്‍. ലെന്‍സ് മാറ്റാതെ കിടന്നുറങ്ങുന്നത് കണ്ണുകളില്‍ ആദ്യം ഇന്‍ഫെക്ഷന് കാരണമാകുമെന്നും ഇത് ക്രമേണെ കാഴ്ച നശിപ്പിക്കുമെന്നുമാണ് മുന്നറിയിപ്പ്. നേത്രപടലത്തെ ബാധിക്കുന്ന അണുബാധകള്‍ നിസാരമല്ലെന്ന് തെളിയിക്കുന്ന ആറ് പഠന റിപ്പോര്‍ട്ടുകളാണ് അന്നല്‍സ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കോണ്‍ടാക്ട് ലെന്‍സുകള്‍ കണ്ണില്‍ വച്ചിരിക്കുമ്പോള്‍ അറിയാതെ ഉറങ്ങിപ്പോകുന്നതും പ്രശ്നം തന്നെയാണ്. മടി മൂലം ലെന്‍സ് മാറ്റാതെ കിടന്നുറങ്ങുന്ന സ്വഭാവം കൗമാരക്കാരിലും യുവാക്കളിലുമാണ് കൂടുതലായും കാണപ്പെടുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ലെന്‍സ് ഉപയോഗിക്കുന്നവര്‍ അല്‍പ്പം ബുദ്ധിമുട്ട് അനുഭവിച്ചായാലും ഉറങ്ങുന്നതിന് മുമ്പ് മാറ്റി , കണ്ണുകള്‍ ശുദ്ധജലത്തില്‍ കഴുകിയിട്ട് ഉറങ്ങുന്നതാണ് കണ്ണിന്റെ ദീര്‍ഘായുസ്സിന് നല്ലതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

share this post on...

Related posts