പ്രകൃതിയുടെ സൗന്ദര്യം ഉള്ളില്‍ ഒളിപ്പിച്ച് അവലാഞ്ചെ

ത്തിപ്പെട്ടാല്‍ നിഗൂഢമെന്ന് തോന്നുന്നതും, പ്രകൃതിയുടെ വശ്യ സൗന്ദര്യം മാടി വിളിക്കുന്നതുമായ ഇടമാണ് ഊട്ടിയിലെ അവലാഞ്ചെ തടാകം.

ഊട്ടിയില്‍ നിന്നും വെറും 28 കിലോമീറ്റര്‍ ദൂരമേയുള്ളു എങ്കിലും ഇവിടെ എത്തിച്ചേരാന്‍ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടേണ്ടത്. കാടും അതിനിടെ വഴിയുണ്ടോ എന്നു എന്നു സംശയിപ്പിക്കുന്ന പാതയും മുന്നോട്ട് പോകും തോറും മോശം മോമായി വരുന്ന വഴിയും ഒക്കെ ചേരുമ്പോള്‍ ആര്‍ക്കാണെങ്കിലും മടങ്ങിപ്പോകാനായിരിക്കും തോന്നുക.

നൂറ്റാണ്ടുകള്‍ക്കു മുന്‍പ്, ഒരിക്കല്‍ ഇടിച്ചിറങ്ങിയ ഹിമപാതത്തിന്റെ ഫലമായി രൂപപ്പെട്ട തടാകവും അതിന്റെ ഭാഗങ്ങളുമാണ് അവലാഞ്ചെ. ഊട്ടിയിലെ മറ്റേത് സ്ഥലനാമങ്ങളെയും പോലെ ഇംഗ്ലീഷില്‍ നിന്നും വന്ന പേരാണ് അവലാഞ്ചെയും. ആയിരത്തിഎണ്ണൂറുകളിലുണ്ടായ ഒരു വലിയ ഹിമപാതത്തില്‍ നിന്നും രൂപപ്പെട്ട ഈ പ്രദേശത്തിന് അങ്ങനെയാണ് അവലാഞ്ചെ എന്ന പേരു ലഭിക്കുന്നത്.

വഴിയുടെ കാര്യത്തില്‍ ഒരു ഗ്യാരണ്ടിയും ഇല്ലെങ്കിലും എന്തുസംഭവിച്ചാലും വഴിയില്‍ വണ്ടി നിര്‍ത്തുവാന്‍ അനുമതിയില്ല. വണ്ടിയുടെ ഗ്ലാസ് താഴ്താതനോ , മൃഗങ്ങള്‍ക്ക് ഭക്ഷണം നല്കുവാനോ ഒന്നും ഇവിടെ അനുമതിയില്ല

Image result for avalanche , lake , ooty
ഇത്രയും ദൂരം കഷ്ടപ്പെട്ട യാത്ര ചെയ്തുവന്നെങ്കിലും അവലാഞ്ചെയിലേക്കുള്ള യാത്ര യഥാര്‍ഥത്തില്‍ തുടങ്ങുന്നത് ഈ ഫോറസ്റ്റ് ഓഫീസില്‍ നിന്നുമാണ്. ഇവിടെ നിന്നും വനംവകുപ്പിലെ ഉദ്യോഗസ്ഥരോടൊപ്പം അവലാഞ്ചെയിലേക്ക് പോകാം. വഴിയില്‍ കാത്തിരിക്കുന്ന ഒരുകൂട്ടം കാഴ്ചകളുടെ ഇടയിലൂടെ തടാകത്തിലേക്കൊരു യാത്ര!

ഫോറസ്റ്റുകാരുടെ വണ്ടിയിലാണ് ഇനി കുറച്ചു ദൂരം പോകേണ്ടത്. അതിനു പ്രത്യേക ചാര്‍ജ്ജുണ്ട്. ഏകദേശം ഒരു മണിക്കൂര്‍ ദൂരം സഞ്ചരിച്ചാല്‍ മാത്രമേ തടാകത്തിനടുത്തെത്തുവാന്‍ സാധിക്കൂ. പോകുന്ന വഴി പുരാതനമായ ഒരു ക്ഷേത്രവും ഒരു ചെറിയ വെള്ളച്ചാട്ടവും ഒക്കെ കാണുവാനുണ്ട്.

 

Image result for avalanche , lake , ooty

പച്ചപ്പും ചോലക്കാടും ആകാശം കാണാത്ത മരങ്ങളും ഒക്കെ പിന്നിട്ട് നടന്ന് എത്തി നില്‍ക്കുന്നത് അവലാഞ്ചെ തടാകത്തിനു മുന്നിലാണ്. പുല്‍മേടിനും ചേലക്കാടിനും ഒക്കെ നടുവിലായി വിശാലമായി കിടക്കുന്ന ഈ തടാകം ഓരോ നോക്കിലും ഓരോ നിഗൂഢതകളാണ് സമ്മാനിക്കുക. തടാകത്തിനു ചുറ്റുമായി കാണപ്പെടുന്ന പാറക്കല്ലുകളും സമീപത്തായി പൂത്തുലഞ്ഞു നില്‍ക്കുന്ന ഓര്‍ക്കിഡുകളും മറ്റു വൃക്ഷങ്ങളും ചേര്‍ന്ന് മറ്റെവിടെയോ എത്തിയ പ്രതീതിയാണ് സഞ്ചാരികള്‍ക്കുണ്ടാക്കുന്നത്.

Related posts