ഇന്ത്യന്‍ ടീമില്‍ നിന്ന് രോഹിത് ശര്‍മയെ ഒഴിവാക്കി, ഋഷഭ് പന്ത് ടീമിലെ പുതുമുഖം

ഇന്ത്യന്‍ ടീമില്‍ നിന്ന് രോഹിത് ശര്‍മയെ ഒഴിവാക്കി, ഋഷഭ് പന്ത് ടീമിലെ പുതുമുഖം

ഇംഗ്ലണ്ടിനെതിരായ ആദ്യ മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് രോഹിത് ശര്‍മയെ ഒഴിവാക്കി. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍, ഋഷഭ് പന്താണ് ടീമിലെ പുതുമുഖം. 18 അംഗ ടീമിനെ വിരാട് കോഹ്ലി നയിക്കും. ഏകദിന ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ച സ്പിന്നര്‍ കുല്‍ദീപ് യാദവിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആഗസ്ത് ഒന്നിന് ബര്‍മിംഗ്ഹാമിലാണ് ആദ്യ ടെസ്റ്റ്. അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്ന പേസര്‍ മുഹമ്മദ് ഷമിയും കര്‍ണാടകയുടെ ബാറ്റ്സ്മാന്‍ കരുണ്‍ നായരും ടീമിലിടം പിടിച്ചിട്ടുണ്ട്. ടെസ്റ്റ് സ്പെഷലിസ്റ്റുകളായ ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരും ടീമിലുണ്ട്. ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെ.എല്‍.രാഹുല്‍, മുരളി വിജയ്, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), കരുണ്‍ നായര്‍, ദിനേശ് കാര്‍ത്തിക്ക്, ഋഷഭ് പന്ത്, ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്,…

Read More

മുന്‍ കേരളാ ബ്ലാസ്റ്റേഴ്സ് താരം അറാട്ട ഇസുമി വിരമിച്ചു

മുന്‍ കേരളാ ബ്ലാസ്റ്റേഴ്സ് താരം അറാട്ട ഇസുമി വിരമിച്ചു

പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിച്ച് മുന്‍ കേരളാ ബ്ലാസ്റ്റേഴ്സ് താരം അറാട്ട ഇസുമി. ഐ എസ് എല്‍ നാലാം സീസണില്‍ ബ്ലാസ്റ്റേഴ്സിന് വേണ്ടി ആറു മത്സരങ്ങള്‍ കളിച്ച താരത്തിന് ഫോമിലെത്താന്‍ കഴിഞ്ഞിരുന്നില്ല. അതിന് ശേഷം ഇപ്പോള്‍ 35കാരനായ താരം കളി മതിയാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ഇസുമി തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ജാപ്പനീസ് വംശജനായ ഇസുമി 2006ല്‍ ഈസ്റ്റ് ബംഗാളിലൂടെയാണ് ഇന്ത്യന്‍ ഫുട്ബോളിലെത്തുന്നത്. പിന്നീട് മഹീന്ദ്ര യുണൈറ്റഡ് എഫ് സി, പൂനെ എഫ് സി, എ ടി കെ, മുംബൈ എഫ് സി, എഫ് സി പൂനെ സിറ്റി, നെറോക്ക എഫ് സി തുടങ്ങിയ ടീമുകള്‍ക്ക് വേണ്ടിയും കളിച്ചു. 2017ലാണ് താരം ബ്ലാസ്റ്റേഴ്സിലെത്തിയത്. അവസാനമായി കളിച്ചതും ബ്ലാസ്റ്റേഴ്സിന് വേണ്ടിയായിരുന്നു. ഇന്ത്യന്‍ ദേശീയ ടീമിന് വേണ്ടി 9 മത്സരങ്ങളും താരം കളത്തിലിറങ്ങിയിട്ടുണ്ട്. കളി അവസാനിപ്പിച്ച ഇസുമി റിലയന്‍സ് ഫൗണ്ടേഷന്‍…

Read More

അഭിമന്യു വധം: കുത്തിയത് ആരാണെന്ന് ഒന്നാം പ്രതി മുഹമ്മദിന്റെ വെളിപ്പെടുത്തല്‍

അഭിമന്യു വധം: കുത്തിയത് ആരാണെന്ന് ഒന്നാം പ്രതി മുഹമ്മദിന്റെ വെളിപ്പെടുത്തല്‍

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ഒന്നാം പ്രതി മുഹമ്മദ് ഒളിവിലുള്ള മറ്റു പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയതായി സൂചന. ഇതില്‍ അഭിമന്യുവിനെ കുത്തിയത് ആരാണെന്നും ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഇതോടെ മറ്റു പ്രതികളിലേയ്ക്ക് എത്താനുള്ള വഴി തെളിഞ്ഞതായാണ് പോലീസിന്റെ പ്രതീക്ഷ. ജൂലൈ ഒന്ന് രാത്രി എട്ടരയോടെ കോളേജ് മതിലിലെ ചുവരെഴുത്ത് സംബന്ധിച്ച് എസ്എഫ്ഐ – ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇരുകൂട്ടരും പിരിഞ്ഞു പോയെങ്കലും അര്‍ധരാത്രിയോടെ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ വീണ്ടും സ്ഥലത്തെത്തുകയായിരുന്നു. തുടര്‍ന്ന് എസ്എഫ്ഐ പ്രവര്‍ത്തകരും സ്ഥലത്തെത്തി. പിന്നീടുണ്ടായ സംഘര്‍ഷത്തിലാണ് അഭിമന്യു കൊല്ലപ്പെട്ടത്. എറണാകുളം സൗത്തിലുള്ള കൊച്ചിന്‍ ഹൗസ് എന്ന ലോഡ്ജില്‍ തങ്ങിയിരുന്ന അക്രമിസംഘത്തെ മുഹമ്മദാണ് വിളിച്ചുവരുത്തിയെന്നാണ് പോലീസ് കരുതുന്നത്. കോളേജിനു മുന്നിലെ മതിലുകള്‍ ചുവരെഴുത്തിനായി എസ്എഫ്ഐ ബുക്ക് ചെയ്തിരുന്നു. എന്നാല്‍ അവിടെ തങ്ങക്കും…

Read More

പെരുമ്പാവൂരില്‍ ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

പെരുമ്പാവൂരില്‍ ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

പെരുമ്പാവൂരില്‍ ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ഇടുക്കി ഏലപ്പാറ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന ഏഴ് പേരില്‍ അഞ്ച് പേരും മരിച്ചു. ജെറിന്‍(22), ഉണ്ണി(20), വിജയ്(21), കിരണ്‍(21), ജിനീഷ്(22)എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ജിബിന്‍, അപ്പു എന്നിവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More

‘ പൃഥ്വീ, ഈ ചിത്രം ഓര്‍മ്മയുണ്ടോ? സുപ്രിയയുടെ പോസ്റ്റ് വൈറല്‍ ‘

‘ പൃഥ്വീ, ഈ ചിത്രം ഓര്‍മ്മയുണ്ടോ? സുപ്രിയയുടെ പോസ്റ്റ് വൈറല്‍ ‘

പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ആരാധകരുടെ ഇടയില്‍ വലിയ ചര്‍ച്ചയാകുന്നത്. പൃഥ്വീ, ഈ ചിത്രം ഓര്‍മ്മയുണ്ടോ? എന്ന അടിക്കുറിപ്പോടെ സുപ്രിയ പോസ്റ്റ് ചെയ്ത പൃഥ്വിയുടെ പഴയ ചിത്രം വൈറലായി മാറി. പൃഥ്വി ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്നുള്ള ചിത്രമാണിത്. ‘ഞാന്‍ ആരെ പേടിക്കണം. ഇതൊരു ജനാധിപത്യ രാജ്യമല്ലേ’, എന്നാണ് ചിത്രത്തിനൊപ്പം പൃഥ്വിരാജിന്റെ വാക്കുകളായി കൊടുത്തിരിക്കുന്നത്. ഭദ്രന്‍ സംവിധാനം ചെയ്ത വെള്ളിത്തിര എന്ന സിനിമയുടെ സമയത്ത് നല്‍കിയ അഭിമുഖമാണിത്. 2003ലാണ് വെള്ളിത്തിര പുറത്തിറങ്ങിയത്. ഈ ചിത്രം പുറത്തിറങ്ങി പന്ത്രണ്ടുവര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍, മലയാള സിനിമയിലെ യങ് സൂപ്പര്‍സ്റ്റാര്‍ എന്ന നിലയിലേക്ക് പൃഥ്വിരാജ് വളര്‍ന്നു. മാത്രമല്ല അന്നും ഇന്നും തന്റേതായ നിലപാടുകളില്‍ ഉറച്ച തീരുമാനവുമായി മുന്നോട്ട് പോകുന്ന താരം കൂടിയാണ് അദ്ദേഹം. ഈയിടെ മലയാളസിനിമയില്‍ ഉണ്ടായ പല വിവാദങ്ങളിലും പൃഥ്വി കൈക്കൊണ്ട നിലപാടുകള്‍ വലിയ ചര്‍ച്ചയായിരുന്നു….

Read More

പ്രാര്‍ഥിക്കാനുള്ള സ്ത്രീയുടെ അവകാശം ഭരണഘടനാപരം, ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പോകാം: സുപ്രീംകോടതി

പ്രാര്‍ഥിക്കാനുള്ള സ്ത്രീയുടെ അവകാശം ഭരണഘടനാപരം, ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പോകാം: സുപ്രീംകോടതി

ന്യൂഡല്‍ഹി: പ്രാര്‍ഥിക്കാനുള്ള സ്ത്രീയുടെ അവകാശം ഭരണഘടനാപരമാണെന്നും ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പോകാമെന്നും സുപ്രീംകോടതി. 10 വയസ്സ് തികയാത്ത പെണ്‍കുട്ടികളും 50 കവിഞ്ഞ സ്ത്രീകളും ആര്‍ത്തവകാരികളായുള്ളപ്പോള്‍ ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനത്തിന് വയസ്സ് മാനദണ്ഡമാക്കിയത് യുക്തിസഹമല്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് വ്യക്തമാക്കി.പത്തിനും 50നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയിലുള്ള വിലക്ക് എടുത്തുകളയണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്ന ഭരണഘടന ബെഞ്ചാണ് വാദംകേള്‍ക്കലിന്റെ ആദ്യ ദിവസംതന്നെ ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് അനുകൂലമായ നിലപാട് കൈക്കൊണ്ടത്. അഞ്ചംഗ ബെഞ്ചില്‍ ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ രോഹിങ്ടണ്‍ നരിമാനും ഡി.വൈ. ചന്ദ്രചൂഡും ശബരിമലയില്‍ പ്രായഭേദമന്യേ മുഴുവന്‍ സ്ത്രീകള്‍ക്കും പ്രവേശനമാകാമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍കറും ഇന്ദു മല്‍ഹോത്രയും നിലപാട് വ്യക്തമാക്കാതെ മൗനംപാലിച്ചു. ഒരു ക്ഷേത്രത്തില്‍ പുരുഷന് പ്രവേശനം ഉണ്ടെങ്കില്‍ സ്ത്രീക്കുമുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു….

Read More

റേഷന്‍ കാര്‍ഡ് അപേക്ഷ ഇനി ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാം

റേഷന്‍ കാര്‍ഡ് അപേക്ഷ ഇനി ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാം

തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് അപേക്ഷ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാന്‍ റേഷന്‍ കാര്‍ഡ് മാനേജ്മന്റെ് സിസ്റ്റം (ആര്‍.സി.എം.എസ്.ഇ) തുടങ്ങി. തിരുവനന്തപുരം നോര്‍ത്ത്, ചിറയിന്‍കീഴ് താലൂക്കുകളില്‍ പൈലറ്റ് പ്രോജക്ട് ആയാണ് പദ്ധതി ആരംഭിച്ചത്. ഒരുമാസത്തിനകം സംസ്ഥാനം മുഴുവന്‍ നടപ്പാക്കുമെന്ന് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു.ഈ സംവിധാനമുപയോഗിച്ച് റേഷന്‍ കാര്‍ഡ് സംബന്ധിച്ച ഏത് ആവശ്യത്തിനും ഓണ്‍ലൈനായി അപേക്ഷിക്കാം. കുടുംബ കാര്‍ഡില്‍നിന്ന് മാറി പുതിയ കാര്‍ഡ് എടുക്കുന്നതിന് ഇനി ഉടമയുടെ അനുമതി വേണ്ട. ഇതുവരെ ലഭിച്ച അഞ്ചരലക്ഷം അപേക്ഷ 45 ദിവസത്തിനകം തീര്‍പ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. അക്ഷയ സന്റെറുകള്‍ക്കുള്ള പാസ്വേഡും ഐഡിയും ഐ.ടി സെക്രട്ടറി എം. ശിവശങ്കറിന് നല്‍കിയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സന്റെര്‍ വികസിപ്പിച്ച മൊബൈല്‍ ആപ് ‘എന്റെ റേഷന്‍ കാര്‍ഡ്’ മന്ത്രി പ്രകാശനം ചെയ്തു.അപേക്ഷിക്കേണ്ടത് ഇങ്ങനെ: civilsupplieskerala.gov.in വെബ്‌സൈറ്റിലൂടെ താലൂക്ക് സപ്ലൈ ഓഫിസ് വഴിയും അക്ഷയ വഴിയും…

Read More

ദേഹാസ്വാസ്ഥ്യം; വി എസ് ആശുപത്രിയില്‍

ദേഹാസ്വാസ്ഥ്യം; വി എസ് ആശുപത്രിയില്‍

ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി വി എസ്. അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ബുധനാഴ്ച സന്ധ്യയോടെയാണ് ഉള്ളൂര്‍ എസ്.യു.ടി. റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വി.എസിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Read More

‘അമ്മ’ ചര്‍ച്ചയ്ക്ക് തയ്യാര്‍

‘അമ്മ’ ചര്‍ച്ചയ്ക്ക് തയ്യാര്‍

കൊച്ചി: അമ്മയില്‍ ഉടലെടുത്ത ഭിന്നതകള്‍ പരിഹരിക്കുന്നതിനായി സംഘടന ചര്‍ച്ചക്കൊരുങ്ങുന്നു. പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയ രേവതി, പത്മപ്രിയ, പാര്‍വതി എന്നിവരുമായി ചര്‍ച്ച നടത്താന്‍ തയാറാണെന്നാണ് സംഘടന അറിയിച്ചിരിക്കുന്നത്. ആഗസ്റ്റ് ഏഴിന് ചര്‍ച്ച നടത്തുമെന്നാണ് സൂചന. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതോടെയാണ് സംഘടനയില്‍ പ്രശ്‌നങ്ങളുണ്ടായത്. തീരുമാനത്തെ തുടര്‍ന്ന് നാല് നടിമാര്‍ സംഘടനയില്‍ നിന്ന് രാജിവെച്ച് പുറത്ത് വന്നിരുന്നു. അമ്മയുടെ നടപടി വ്യാപക പ്രതിഷേധത്തിനും കാരണമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ചലച്ചിത്ര സംഘടന ചര്‍ച്ചക്ക് തയാറായത്.

Read More

ആരോഗ്യത്തിനും ഉന്മേഷത്തിനുമായൊരു പുതിയ വഴി : തുളസി ചായ

ആരോഗ്യത്തിനും ഉന്മേഷത്തിനുമായൊരു പുതിയ വഴി : തുളസി ചായ

ആരോഗ്യവും ഉന്മേഷവും ഒരുപോലെ പ്രധാനം ചെയ്യുന്ന തുളസി ചായയുടെ ഗുണങ്ങള്‍ നിരവധിയാണ്. തുളസിയില, ഇഞ്ചി, ഏലയ്ക്കാ എന്നിവ ചേര്‍ത്ത് തിളപ്പിച്ച വെള്ളത്തില്‍ നാരങ്ങാനീരും തേനും ചേര്‍ത്താല്‍ തുളസി ചായ തയ്യാറാക്കാം. തേനും നാരങ്ങനീരും ഒരോരുത്തരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കാവുന്നതാണ്. പ്രമേഹം ഉള്ളവര്‍ മധുരം പൂര്‍ണ്ണമായി ഒഴിവാക്കി തുളസി ചായ ഉണ്ടാക്കുന്നതാവും നല്ലത്. ഇഷ്ടപ്പെട്ട് രുചിയില്‍ ആരോഗ്യത്തെക്കൂടി പരിഗണിച്ച് എല്ലാവര്‍ക്കും തുളസി ചായ ഉണ്ടാക്കാവുന്നതാണ്. ചെറുചൂടോടെ കടിക്കുന്നതാണ് തുളസി ചായയെ കൂടുതല്‍ രുചികരമാക്കുന്നത്. അണുബാധമൂലം ഉണ്ടാകുന്ന എല്ലാ രോഗങ്ങളെയും പൂര്‍ണ്ണമായി തന്നെ പ്രതിരോധിക്കാനുള്ള കഴിവ് തുളസി ചായ്ക്ക് ഉണ്ട്. ജലദോഷത്തിനും കഫക്കെട്ടിനും പുറമെ ക്ഷയത്തെപ്പോലും തോല്പിക്കാനുള്ള സവിശേഷ കഴിവുള്ള തുളസി ഉപയോഗിച്ച് ഉണ്ടാക്കുന്ന ചായ ശരീരത്തില്‍ അണുബാധമൂലം ഉണ്ടാകുന്ന എല്ലാപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. സ്ട്രെസ്, ഉത്കണ്ഠ എന്നിവ ഒഴിവാക്കുന്നു.തുളസി ചായ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ വളരെയധികം സഹായിക്കുന്നത് നിങ്ങളുടെ ശരീരത്തിന്റെ…

Read More