തെന്നിന്ത്യ കാത്തിരുന്ന വിവാഹത്തിന്റെ തീയതി പുറത്ത്. തെന്നിന്ത്യൻ താരം നയൻതാരയും സംവിധായകൻ വിഗ്നേഷ് ശിവനും വിവാഹിതരാവുകയാണ്. ജൂൺ 9 നാണ് വിവാഹം. ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിലായിരിക്കും വിവാഹമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. വീട്ടുകാരും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങിലാകും ഇരുവരും വിവാഹിതരാവുക. പിന്നീട് മാലിദ്വീപിൽ സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കായി വിരുന്നൊരുക്കും. ആറ് വർഷത്തെ പ്രണയത്തിന് ശേഷം 2022 ൽ ഇരുവരും നേരത്തെ രഹസ്യമായി വിവാഹിതരായെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചെന്നൈ കലികമ്പാൾ ക്ഷേത്രത്തിൽ ഇരുവരും എത്തിയതോടെയാണ് ഇക്കാര്യം ആരാധകർ സ്ഥിരീകരിച്ചത്. നയൻതാര സിന്ദൂരം തൊട്ടിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രചാരണം.
Read MoreAuthor: webdesk
ആയിരം കടന്ന് പാചകവാതകം
രാജ്യത്തെ പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന്റെ വില 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില ആയിരം രൂപ പിന്നിട്ടു. 956.50 രൂപ ഉണ്ടായിരുന്ന 14.2 കിലോ സിലിണ്ടറിന്റെ വില പുതുക്കിയതോടെ 1006.50 രൂപ എന്ന നിലയിലെത്തിയത്
Read Moreതൃക്കാക്കരയില്‍ കെ എസ് യു യോഗത്തില്‍ കയ്യാങ്കളി; സംസ്ഥാന പ്രസിഡന്റിന് നേരെ കയ്യേറ്റം
കെ എസ് യുവില്‍ പുനസംഘടന നടക്കാത്തത് ചോദ്യം ചെയ്തത് വാക്കു തര്‍ക്കമാകുകയും കയ്യേറ്റത്തില്‍ കലാശിക്കുകയുമായിരുന്നു തൃക്കാക്കര: തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കെ എസ് യു ജില്ലാ കമ്മിറ്റി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കയ്യാങ്കളി. വെള്ളിയാഴ്ച്ച വൈകിട്ട് നടന്ന യോഗത്തിനിടെ കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന് നേരെ കയേറ്റ ശ്രമമുണ്ടായി. കെ എസ് യു ആലുവ ബ്ലോക്ക് പ്രസിഡന്റ് അല്‍ ആമീന്‍ അഷ്റഫിന്റെ നേതൃത്വത്തിലായിരുന്നു കയേറ്റ ശ്രമം. കെ എസ് യുവില്‍ പുനസംഘടന നടക്കാത്തത് ചോദ്യം ചെയ്തത് വാക്കു തര്‍ക്കമാകുകയും കയ്യേറ്റത്തില്‍ കലാശിക്കുകയുമായിരുന്നു. അഞ്ച് വര്‍ഷമായി കെ എസ് യുവില്‍ പുനസംഘടന നടക്കാത്തതില്‍ സംസ്ഥാനത്തെ പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപകമായ അതൃപ്തിയുണ്ട്.
Read Moreന്യുന മർദ്ദം ശക്തി പ്രാപിക്കുന്നു: അഞ്ച് ദിവസം മഴ തുടരും
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്ക ടലിൽ രൂപപ്പെട്ട ന്യുനമർദ്ദം ശക്തി കൂടിയ ന്യുനമർദ്ദമായി വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിച്ച് തീവ്ര ന്യുന മർദ്ദമായും നാളെ ( മെയ് 8) വൈകുന്നേരത്തോടെ വീണ്ടും ശക്തി പ്രാപിച്ച് മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ചുഴിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തുടർന്ന് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് മെയ് 10 ഓടെ വടക്കൻ ആന്ധ്രാപ്രദേശ് – ഒഡിഷ തീരത്ത് എത്തിച്ചേരാനാണ് സാധ്യത. സംസ്ഥാനത്ത് കാറ്റിന്റെ ഗതി മുറിവ് കാരണം അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ മഴ തുടരാൻ സാധ്യതയെന്നും അറിയിപ്പിൽ പറയുന്നു.
Read Moreപ്രൊഫ. കെ. എ൯. പണിക്കരുടെ പത്നി ഉഷ ശർമ അന്തരിച്ചു
പ്രമുഖ ചരിത്രകാര൯ പ്രൊഫ. കെ. എ൯. പണിക്കരുടെ പത്നി ഉഷ ശർമ (86) അന്തരിച്ചു. അർബുദ- ശ്വാസകോശ രോഗങ്ങളെ തുടർന്ന് ഒരാഴ്ചയായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.ഭൗതിക ശരീരം തിരുവനന്തപുരം ജവഹ൪ നഗറിലെ നികുഞ്ജം ഫോ൪ച്യൂണ് ഫ്ലാറ്റിലെ 9B യിൽ. സംസ്കാരം നാളെ ഉച്ചയ്ക്ക് 12.30ന് ശാന്തികവാടത്തിൽ. മക്കൾ : രാഗിണി, ശാലിനി (ഇരുവരും ബാംഗ്ലൂർ). മരുമക്കൾ : പീതാംബർ, രമൺ. പേരക്കുട്ടികൾ : നികയ, നിഖിൽ, ഉദയ്.
Read Moreമമ്മൂട്ടിക്കും സുല്‍ഫത്തിനും ഇന്ന് വിവാഹ വാര്‍ഷികം; ആശംസകളോടെ ആരാധകര്‍
മെഗാസ്റ്റാര്‍ മമ്മൂട്ടിക്കും സുല്‍ഫത്തിനും ഇന്ന് 43-ാം വിവാഹ വാര്‍ഷികം. ആരാധകരും സഹപ്രവര്‍ത്തകരുമായി നിരവധി പേര് ഇരുവര്‍ക്കും വിവാഹ ആശംസകള്‍ നേര്‍ന്നു. 1979ലാണ് മമ്മൂട്ടിയും സുല്‍ഫത്തും വിവാഹിതരായത്. നിയമബിരുദം നേടിയ മമ്മൂട്ടി ഭാര്യ സുല്‍ഫത്തിന്റെ പൂര്‍ണ പിന്തുണയോടെയാണ് സിനിമയിലെത്തിയത്. 1971 ലായിരുന്നു മമ്മൂട്ടിയുടെ സിനിമാ അരങ്ങേറ്റം. അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു മമ്മൂട്ടി വിവാഹശേഷം കുറഞ്ഞ വര്‍ഷത്തിനുള്ളില്‍ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടനായി വളര്‍ന്നു. നടനാകാനുള്ള തന്റെ പരിശ്രമങ്ങള്‍ക്ക് ഭാര്യ സുല്‍ഫത്ത് നല്കിയ പിന്തുണ മമ്മൂട്ടി എടുത്തു പറയാറുണ്ട്. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. മൂത്ത മകള്‍ സുറുമി ഡോക്ടറായി സേവനമനുഷ്ഠിക്കുകയാണ്. മകന് ദുല്‍ഖര്‍ സല്മാന് പഠനത്തിനു ശേഷം മലയാളത്തിലെ ശ്രദ്ധേയ യുവതാരങ്ങളില്‍ ഒരാളായി മാറി. ദുല്‍ഖര്‍ സുറുമിയേക്കാള്‍ നാല് വയസിന് ഇളയതാണ്. കാര്‍ഡിയോ തൊറാസിക് സര്ജന് ഡോ.മുഹമ്മദ് രഹാന് സയീദാണ് സുറുമിയുടെ ഭര്‍ത്താവ്. ദമ്പതികള്‍ക്ക് രണ്ട് ആണ്മക്കളാണ്. ദുല്‍ഖറിനും ഭാര്യ…
Read Moreഡിജോ ജോസഫ് അന്തരിച്ചു
കരിമ്പനക്കുളം തയ്യില്‍ ഡിജോ ജോസഫ് (36) അന്തരിച്ചു. ബെംഗളൂരുവില്‍ സ്വകാര്യ കമ്പനിയില്‍ ജോലി നോക്കി വരുകയായിരുന്നു. വീട്ടില്‍ വച്ചു ഹൃദയസ്വാസ്ഥ്യം ഉണ്ടാവുകയും, ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: മെര്ലിന് പൊന്തന്‍പുഴ ഇലവനാമുക്കട കുടുംബാംഗം. മക്കള്‍: നെതാന്‍, ഏതന്. സംസ്കാരം ശനിയാഴ്ച 2.30 ന് കരിമ്പനക്കുളം തിരുഹൃദയ ദേവാലയത്തില്‍ നടക്കും.
Read Moreസംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ മകൾ ഖദീജ റഹ്മാൻ വിവാഹിതയായി
സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ മകൾ ഖദീജ റഹ്മാൻ വിവാഹിതയായി. റിയാസദ്ദീൻ ഷെയ്ഖ് മുഹമ്മദ് ആണ് വരൻ. വിവാഹം കഴിഞ്ഞ വിവരം റഹ്മാനും ഖദീജയും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. കഴിഞ്ഞ ഡിസംബർ 29-നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയച്ചടങ്ങുകൾ നടന്നത്. ഓഡിയോ എഞ്ചിനീയറും ബിസിനസുകാരനുമാണ് റിയാസദ്ദീൻ. ഖദീജ, റഹീമ, അമീൻ എന്നിങ്ങനെ മൂന്ന് മക്കളാണ് എ.ആർ. റഹ്മാൻ-സൈറ ബാനു ദമ്പതികൾക്ക്. ഗായിക കൂടിയാണ് ഖദീജ. എന്തിരൻ എന്ന രജനികാന്ത് ചിത്രത്തിൽ റഹ്മാന്റെ സംഗീതത്തിൽ ‘പുതിയ മനിതാ…’ എന്ന ഗാനം ആലപിച്ചാണ് ഖദീജ പിന്നണി ഗാനരംഗത്ത് തുടക്കം കുറിച്ചത്.
Read Moreഅനൂപ് മേനോന്റെ പദ്മയിലെ ഗാനം, വീഡിയോ പുറത്തുവിട്ടു
അനൂപ് മേനോന് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പദ്മ’. ‘പദ്മ’യിലെ ‘പവിഴ മന്ദാര’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു. അനൂപ് മേനോന്റെ തന്നെ വരികള്‍ക്ക് നിനോയ് വര്‍ഗീസ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. അനൂപ് മേനോന് തന്നെയാണ് ചിത്രത്തില്‍ നായകന് സുരഭി ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണന്, ശ്രുതി രജനീകാന്ത് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒട്ടേറെ പുതുമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ടീസറുകളും സോഷ്യല്‍ മീഡിയയില്‍ തരംഗയിരുന്നു. നടി ശ്രുതി രജനികാന്തിന്റെ ടിക് ടോക് ഡാന്‍സ് ഉള്‍പ്പെടുത്തിയ ടീസര്‍ ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നതും അനൂപ് മേനോന് തന്നെയാണ്. അനൂപ് മേനോന് സ്റ്റോറീസിന്റെ ബാനറില്‍ അനൂപ് മേനോന് തന്നെ നിര്‍മിക്കുന്നു. പ്രൊജക്ട് ഡിസൈനര്‍ ബാദുഷ. മഹാദേവന് തമ്പി ഛായാഗ്രഹണവും സിയാന്…
Read Moreഹോട്ടലിൽ നിന്ന് വാങ്ങിയ പൊറോട്ട പൊതിയിൽ പാമ്പിന്റെ തോല്; ഹോട്ടൽ അടപ്പിച്ചു
തിരുവനന്തപുരം: ഹോട്ടൽ ഭക്ഷണത്തിൽ പാമ്പിന്റെ തോല് കണ്ടെത്തിയെന്ന് പരാതി. നെടുമങ്ങാട് ചന്തമുക്കിൽ പ്രവർത്തിച്ച് വരുന്ന ഷാലിമാർ ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണ പൊതിയിലാണ് പാമ്പിന്റെ തോല് കണ്ടെത്തിയെന്ന് പരാതി ഉയർന്നത്. നെടുമങ്ങാട് പൂവത്തുർ ചെല്ലാംകോട് സ്വദേശി പ്രസാദിന്റെ ഭാര്യ പ്രിയയുടേതാണ് പരാതി. മകൾക്കായി വാങ്ങിയ പൊറോട്ട പൊതിയിലാണ് പാമ്പിന്റെ തോല് കണ്ടെത്തിയത്. ഭക്ഷണം വാങ്ങി കുറച്ച് കഴിച്ച ശേഷമാണ് ഇവർ ഈ അവശിഷ്ടം കണ്ടെത്തിയത്. തുടർന്ന് നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലും നെടുമങ്ങാട് നഗരസഭയിലും വിവരം അറിയിച്ചു. നെടുമങ്ങാട് നഗരസഭാ ആര്യോഗ്യ വിഭാഗവും ഫുഡ് ആന്റ് സേഫ്റ്റിയും സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിൽ പാമ്പിന്റെ തൊലിയാണ് ഭക്ഷണത്തിൽ കണ്ടെത്തിയതെന്ന് വ്യക്തമായി. ഉദ്യോഗസ്ഥർ ഹോട്ടലിൽ പരിശോധന നടത്തി. ഹോട്ടൽ അടപ്പിച്ചു. പാമ്പ് പൊഴിച്ച പുറംഭാഗത്തെ തൊലി പേപ്പറിൽ പറ്റിപ്പിടിച്ചിരുന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. ഹോട്ടൽ വൃത്തിയാക്കിയ ശേഷം നഗരസഭയുടെ അനുമതിയോടെ…
Read More