രണ്ടാം ട്വന്റി 20 വിജയം നേടിയ ഓസ്‌ട്രേലിയന്‍ ടീമിന്റെ ബസിനു നേര്‍ക്ക് കല്ലേറ്

Mohali: Australian players celebrating their victory against Pakistan in the ICC World T20 match in Mohali on Friday. PTI Photo by Shahbaz Khan    (PTI3_25_2016_000237B)

image

ഗുവാഹത്തി: രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്കെതിരായി വിജയം നേടിയ ശേഷം മടങ്ങിയ ഓസട്രേലിയന് ക്രിക്കറ്റ് ടീമിന്റെ ബസിനു നേര്‍ക്ക് കല്ലേറ്. ബസിന്റെ ഒരു ജനാലച്ചില്ല് തകര്ന്നു. കളിക്കാരും ഒഫീഷ്യല്‌സും ബുസപാര സ്റ്റേഡിയത്തില്‍ നിന്ന് ഹോട്ടലിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. ആര്‍ക്കും പരിക്കേറ്റിട്ടില്ല.

ബസിന്റെ വലതു വശത്തെ ജനാലച്ചില്ലാണ് തകര്‍ന്നത്. ഓസട്രേലിയന്‍ ഓപ്പണര്‍ ആരോണ്‍ ഫിഞ്ച് കല്ലേറില്‍ ബസിന്റെ ജനാലച്ചില്ല് തകര്‍ന്ന ചിത്രം ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.

ബസിനു നേര്‍ക്കുണ്ടായ ആക്രമണത്തെ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ അപലപിച്ചു. ആക്രമണത്തിനു പിന്നിലുള്ളവരെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.

 

Related posts