ട്വന്റി-20 പരമ്പരയില്‍ ബൗളേഴ്‌സിനെ തഴഞ്ഞ് ഓസ്‌ട്രേലിയ; ടീം പ്രഖ്യാപിച്ചു

Mitchell-Starc-of-Australia-reacts-after-bowling-a-delivery-2

മെല്‍ബണ്‍: ഇന്ത്യക്കും ദക്ഷിണാഫ്രിക്കക്കുമെതിരായ ട്വന്റി-20 പരമ്പരക്കുള്ള 13 അംഗ ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. ആരോണ്‍ ഫിഞ്ച് നായകന്‍ ആയി തുടരും. അലക്‌സ് കാറേ വൈസ് ക്യാപ്റ്റനായ ടീമില്‍ ഗ്ലെന്‍ മാക്‌സ്വെല്‍, ക്രിസ് ലിന്‍, ഡാര്‍സി ഷോര്‍ട്ട് എന്നീ പ്രമുഖ ബാറ്റ്‌സ്മാന്മാരുമുണ്ട്. ആഷ്ടണ്‍ ആഗര്‍, ആദം സാംപ എന്നിവരാണ് സ്പിന്നര്‍മാര്‍. ഓള്‍റണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസ്, നഥാന്‍ കൂള്‍ട്ടര്‍ നൈല്‍, ബില്ലി സ്റ്റാന്‍ലേക്ക്, ആന്‍ഡ്രൂ ടൈ എന്നീ പേസര്‍മാരും ടീമില്‍ ഇടംപിടിച്ചു.

” വിവാഹം കഴിഞ്ഞെന്നു വെച്ച് പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നേ…, കോഹ്ലിയോട് അനുഷ്‌കയുടെ പരിഭവം.. ”

ഇടംകൈയന്‍ പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ഓഫ് സ്പിന്നര്‍ നേഥന്‍ ലിയോണ്‍ ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് എന്നിവരുടെ അഭാവമാണ് ഏറ്റവും ശ്രദ്ധേയം. ഇന്ത്യക്കെതിരായ മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം ഈ മാസം 21ന് ആരംഭിക്കും. ഈ മാസം 17നാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഓസ്‌ട്രേലിയയുടെ ഏക ട്വന്റി-20 മത്സരം.

share this post on...

Related posts