എം.പത്മകുമാര്‍ ചിത്രത്തില്‍ ആസിഫും സുരാജും ഒന്നിക്കുന്നു

‘ജോസഫ്’, ‘മാമാങ്കം’ തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളായെത്തുന്നു. ഫാമിലി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. രതീഷ് റാം ക്യാമറയും, രഞ്ജിന്‍ സംഗീതവും, കിരണ്‍ദാസ് എഡിറ്റിംഗും നിര്‍വ്വഹിക്കും. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ ജേക്കബ് ആണ്. മഹിമ നമ്പ്യാര്‍, സ്വാസിക തുടങ്ങിയവര്‍ക്കൊപ്പം വലിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.. മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കമാണ് പത്മകുമാറിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മലയാളത്തില്‍ ഇതുവരെ നിര്‍മിച്ചതില്‍വെച്ച് ഏറ്റവും ചെലവേറിയ സിനിമകളിലൊന്നാണിത്.

share this post on...

Related posts