‘ കിടു ഗെറ്റപ്പുകളില്‍ ആസിഫ് അലി.. ‘; മന്ദാരം ഈ മാസമെത്തും…

mandharam-news-asifali2

സൂപ്പര്‍ ഹിറ്റ് ചിത്രം ബി ടെക്കിനു ശേഷം ആസിഫ് അലി നായകനാകുന്ന മന്ദാരം പ്രദര്‍ശനത്തിനൊരുങ്ങുന്നു. വിജേഷ് വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എം സജാസ് തിരക്കഥ ഒരുക്കുന്ന ചിത്രം സെപ്റ്റംബര്‍ 28നു സിനിമാനിയ പ്രദര്‍ശനത്തിനെത്തിക്കും. മാജിക് മൗണ്ടെയ്ന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവ്, ടിനു തോമസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. മുജീബ് മജീദാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

വര്‍ഷ, അനാര്‍ക്കലി മരിക്കാര്‍, മേഘ മാത്യു, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, വിനീത് വിശ്വം, ഇന്ദ്രന്‍സ്, ഗണേശ് കുമാര്‍, നന്ദിനി എന്നിവരാണ് മറ്റു താരങ്ങള്‍. മന്ദാരത്തിന്റെ ട്രെയ്ലര്‍ മികച്ച പ്രതികരണം നേടുകയും യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഇടം പിടിക്കുകയും ചെയ്തു. ചിത്രത്തിന്റെ പുറത്തു വിട്ട പോസ്റ്ററുകളിലെ ആസിഫ് അലിയുടെ വ്യത്യസ്ത ഗെറ്റപ്പുകള്‍ ശ്രദ്ധ നേടിയിട്ടുണ്ട്.

share this post on...

Related posts