‘പണക്കാരന് മാത്രമല്ല സര്‍.. പാവപ്പെട്ടവര്‍ക്കര്‍ക്കും സാധാരണ കമ്പാര്‍ട്ട്‌മെന്റില്‍ ദീര്‍ഘദൂരം യാത്ര ചെയ്യണം’ ഏഷ്യാനെറ്റ് റിപ്പോട്ടര്‍ ടി വി പ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു

27751529_1602087659881974_6148293527639566343_n (1)

മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ്സിലെ ദുരിത യാത്രയെക്കുറിച്ച് ഏഷ്യാനെറ്റ് റിപ്പോട്ടര്‍ ടി.വി പ്രസാദ് കുറിച്ച ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു. 12618 മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ്സ് എന്ന തലക്കെട്ടോടു കൂടിയുള്ള കുറിപ്പിലാണ് മംഗള എക്‌സ്പ്രസ്സിലെ യാത്രയെക്കുറിച്ച് വിവരിക്കുന്നത്. യാത്രാരംഭം മുതല്‍ അവസാനം വരെ പ്രാഥമിക കൃത്യങ്ങള്‍ നിറവേറ്റാനാവാതിരിക്കുന്നത് കഠിനമാണ്. ഉത്തരേന്ത്യയില്‍ നിന്ന് കേരളത്തിലെത്തുന്ന മിക്ക ട്രെയിനുകളിലെയും ജനറല്‍ കമ്പാര്‍ട്ടുമെന്റുകളിലെ ടോയിലറ്റുകളുടെ സ്ഥിതിയിതാണെന്ന് പ്രസാദ് തന്റെ പോസ്റ്റിലൂടെ പറയുന്നു. ഒപ്പം വൃത്തിഹീനമായി കിടക്കുന്ന ടോയ്‌ലറ്റിന്റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. ട്രെയിനില്‍ കയറിയ മിക്കവരും മൂത്രമൊഴിക്കുന്നത് മറ്റു പല സ്റ്റോപ്പുകളിലും ഇറങ്ങിയിട്ടാണ്. എന്നാല്‍ എ.സി കോച്ചിലെയും സ്ലീപ്പര്‍ കോച്ചിലെയും ടോയിലറ്റുകളുടെ ഗതി ഇതല്ലെന്നും പ്രസാദ് വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

12618 മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ്സ്

പുലര്‍ച്ചെ നാലുമണിക്കാണ് കണ്ണൂരില്‍ നിന്ന് കയറിയത്. എറണാകുളത്തേക്ക് ജനറല്‍ കംപാര്‍ട്ട്‌മെന്റിലായിരുന്നു യാത്ര. ഷൊര്‍ണ്ണൂരെത്തിയപ്പോ മൂത്രമൊഴിക്കാന്‍ ടോയിലറ്റിന്റെ വാതില്‍ തുറന്നപ്പോ കണ്ട കാഴ്ചയാണ് അവസാനത്തെ രണ്ടെണ്ണം. കഴിഞ്ഞ യാത്രയും ഇതേ മംഗളയിലായിരുന്നു. ടോയിലറ്റില്‍ ഇതിലും മോശം അവസ്ഥയായിരുന്നു അന്നും. അന്ന് എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ ശേഷമാണ് മൂത്രമൊഴിച്ചത്. ഇന്നും അതുപോലെ തന്നെ. എറണാകുളത്ത് ഇറങ്ങാനായി നിന്നപ്പോള്‍ പലരും ടോയിലറ്റിന്റെ വാതില്‍ തുറന്ന സ്പീഡില്‍ മൂക്ക് പൊത്തിയടക്കുന്നത് കണ്ടു. എറണാകുളത്ത് എത്തിയപ്പോള്‍ എസി കോച്ചിലെയും ഒരു സ്ലീപ്പര്‍ കോച്ചിലെയും ടോയിലറ്റില്‍ കയറി നോക്കി. ഒന്നാന്തരമായി വൃത്തിയായിരിക്കുന്നു. മിനിഞ്ഞാന്ന് ദില്ലിയിലെ നിസാമുദീനില്‍ നിന്ന് പുറപ്പെട്ട് ഇന്ന് കൊച്ചിയിലിറങ്ങിയ കുറേപ്പേര്‍ ഈ തീവണ്ടിയിലുണ്ടായിരുന്നു ഇതേ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍. അവരും മൂത്രമൊഴിക്കാതെയാണോ യാത്ര ചെയ്തിട്ടുണ്ടാവുക..? അന്യസംസ്ഥാനത്തൊഴിലാളികളായിരുന്നു കൂടുതലും. അവരും ടിക്കറ്റെടുത്തല്ലേ യാത്ര ചെയ്യുന്നത്. ഇത് മനുഷ്യാവകാശ ധ്വംസനമാണ്. ഒന്നുകില്‍ ഈ ടോയിലെറ്റുകള്‍ വൃത്തിയാക്കാനുള്ള സംവിധാനമുണ്ടാകണം. ഇല്ലെങ്കില്‍ സര്‍വ്വീസ് നടത്തരുത്.കേട്ടാല്‍ തോന്നും മംഗളാ എക്‌സ്പ്രസ്സില്‍ മത്രമാണിതെന്ന്. അല്ല, ഉത്തരേന്ത്യയില്‍ നിന്ന് കേരളത്തിലെത്തുന്ന മിക്ക ട്രെയിനുകളിലെയും ജനറല്‍ കമ്പാര്‍ട്ടുമെന്റുകളിലെ ടോയിലറ്റുകളുടെ സ്ഥിതിയിതാണ്. പണക്കാരന് മാത്രമല്ല സര്‍.. പാവപ്പെട്ടവര്‍ക്കര്‍ക്കും തീവണ്ടികളെ സാധാരണ കമ്പാര്‍ട്ട്‌മെന്റില്‍ ദീര്‍ഘദൂരം യാത്ര ചെയ്യണം. ഈ ദുരിതയാത്രയ്ക്ക് പരിഹാരമുണ്ടായേ മതിയാവൂ

https://www.google.com/url?q=https://m.facebook.com/story.php?story_fbid%3D1602087689881971%26id%3D100002422664732&sa=D&ust=1518334817720000&usg=AFQjCNG04Lv2mHLnmEiiBgK3Ser75gG7ZA

share this post on...

Related posts