” ആഷിക് അബുവിന്റെ ‘വൈറസി’ല്‍ നിന്നും കാളിദാസ് ജയറാം പിന്മാറി…? ”

virus-movie-aashiq-abu

മലയാളത്തിലെ യുവനടന്മാരുടെ സംഗമമായിരിക്കും ‘വൈറസി’ല്‍ എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാകില്ല. ആഷിക് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ വൈറസില്‍ പ്രതിഭാശാലികളായ നിരവധി താരങ്ങളാണുള്ളത്. കേരളം അതിജീവിച്ച ഒരു മഹാരോഗം തന്നെയായിരുന്നു നിപ്പ വൈറസ്. ഈ രോഗവും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളുമാണ് ആഷിഖ് അബു സിനിമയാക്കുന്നത്.

ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കാളിദാസ് ജയറാം ആണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, മറ്റ് ചില ചിത്രങ്ങളുടെ തിരക്കുകള്‍ ആയതിനാല്‍ ചിത്രത്തില്‍ നിന്നും കാളിദാസ് പിന്മാറിയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. കാളിദാസിന് പകരം യുവതാരങ്ങളില്‍ ശ്രദ്ധേയനായ ശ്രീനാഥ് ഭാസിയാണ് ആ കഥാപാത്രത്തെ അവതരിപ്പിക്കുക. ജീത്തു ജോസഫ്, അല്‍ഫോണ്‍സ് പുത്രന്‍, മിഥുന്‍ മാനുവല്‍ തോമസ്, സന്തോഷ് ശിവന്‍ എന്നിവരുടെ ചിത്രങ്ങളില്‍ കരാര്‍ ഒപ്പിട്ടിരിക്കുകയാണ് കാളിദാസ്. ഈ തിരക്കുകള്‍ മൂലമാണ് താരം വൈറസ് വേണ്ടെന്ന് വെച്ചത്. അതോടൊപ്പം, ചിത്രത്തില്‍ ഫഹദ് ഫാസില്‍ അതിഥി കഥാപാത്രമായും എത്തുമെന്ന് സൂചനയുണ്ട്.

share this post on...

Related posts