
മൂന്ന് പോലീസ് ഉദ്യാഗസ്ഥരായ സുഹൃത്തുക്കളുടെ കഥ പറഞ്ഞ ചിത്രമായിരുന്നു ‘മുംബൈ പോലീസ്’. ചിത്രം സംവിധാനം ചെയ്തത് റോഷൻ ആൻഡ്രൂസ് ആയിരുന്നു. ചിത്രത്തിൽ പൃഥ്വിരാജ്, ജയസൂര്യ, റഹ്മാൻ എന്നിവരായിരുന്നു നായക വേഷത്തിൽ എത്തിയിരുന്നത്. പ്രേക്ഷക, നിരൂപക പ്രശംസ ഒരുപോലെ നേടിയ ചിത്രമായിരുന്നു അത്. സിനിമയിലെ നായികമാർ അപർണ്ണ നായർ, ഹിമ ഡേവിസ്, ശ്വേത മേനോൻ, ദീപ വിജയൻ എന്നിവരായിരുന്നു. ചിത്രത്തിൽ പുതുമുഖമായി എത്തിയ നടിയായിരുന്നു ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻറെ നായികയായെത്തിയ ഹിമ ഡേവിസ്. ഇപ്പോഴിതാ 8 വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും കണ്ടുമുട്ടിയ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുകയാണ്.
ജയസൂര്യയുടെ ഭാര്യ റബേക്കയായിട്ടാണ് ചിത്രത്തിൽ ഹിമ അഭിനയിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും ഹിമ പിന്നീട് സിനിമയിൽ സജീവമായില്ല. സംവിധായകൻ റോഷൻ ആൻഡ്രൂസിൻറെ കുടുംബ സുഹൃത്താണ് ഹിമ. പരസ്യചിത്രങ്ങളിൽ അഭിനയിച്ചിരുന്ന ഹിമ തനിക്ക് സിനിമയിൽ അഭിനയിക്കാനുള്ള മോഹം ഒരിക്കൽ റോഷൻ ആൻഡ്രൂസിനെ അറിയിച്ചതോടെയാണ് സിനിമയിലേക്ക് എത്തിയത്. ഇതോടെ സിനിമയിൽ അപർണ്ണാനായർ, ശ്വേത മേനോൻ, ദീപ വിജയൻ എന്നിവരോടൊപ്പം നായികാ പ്രാധാന്യമുള്ള വേഷമാണ് ഹിമയ്ക്ക് ലഭിച്ചത്. സിനിമയിറങ്ങിയ ശേഷമാണ് കോട്ടയം സ്വദേശിയും വിയന്നയിൽ സെറ്റിൽഡുമായ തോമസുകുട്ടി ഫ്രാൻസിസുമായി ഹിമയുടെ വിവാഹം നടന്നത്. വിയന്നയിൽ ക്ലാസിക്കൽ ഡാൻസ് പഠിപ്പിക്കുന്നുമുണ്ട് ഹിമ. ഇപ്പോഴിതാ എട്ട് വർഷത്തിനുശേഷം ജയസൂര്യയെ വീണ്ടും കണ്ടുമുട്ടിയ വിശേഷം പങ്കുവെച്ചിിരക്കുകയാണ് ഹിമ. ഒടുവിൽ ആര്യൻ ജോൺ വീണ്ടും റെബേക്കയെ കണ്ടുമുട്ടി എന്ന് കുറിച്ചുകൊണ്ടാണ് ഹിമയും കുടുംബവും ജയസൂര്യയുമൊത്ത് നിൽക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുന്നത്.