ആര്യയും സായ്യേഷ്യയും വിവാഹിതരായി; ചിത്രങ്ങള്‍ കാണാം..!

പ്രശസ്ത തമിഴ് നടനും നിര്‍മ്മാതാവും ആയ ആര്യയും നടി സായ്യേഷ്യയും തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസം നടന്നു. ഗജനികാന്ത് എന്ന സിനിമയില്‍ ഒരുമിച്ച അഭിനയിച്ച ഇവര്‍ ഇപ്പോള്‍ ചിത്രീകരണം പൂര്‍ത്തിയായ മോഹന്‍ലാല്‍- സൂര്യ ചിത്രമായ കാപ്പാനിലും ഒരുമിച്ചു അഭിനയിച്ചിരുന്നു.

ഗജനികാന്ത് മുതല്‍ പ്രണയത്തില്‍ ആയ ഇരുവരും ഈ കഴിഞ്ഞ ജനുവരി മാസത്തില്‍ ആണ് തങ്ങളുടെ പ്രണയവും വിവാഹിതരാവാന്‍ തീരുമാനിച്ച കാര്യവും പരസ്യമാക്കിയത്. കേരളത്തില്‍ വേരുകള്‍ ഉള്ള ആര്യ മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ പ്രൊഡക്ഷന്‍ ബാനര്‍ ആയ ഓഗസ്റ്റ് സിനിമാസിലെ ഒരു പാര്‍ട്ണര്‍ കൂടിയാണ് ആര്യ.

അജയ് ദേവ്ഗണ്‍ നായകനായ ശിവായ് എന്ന ബോളിവുഡ് ചിത്രത്തിലൂടെ അരങ്ങേറിയ സായ്യേഷ അതിനു ശേഷം തമിഴില്‍ എത്തുന്നത് ജയം രവി നായകന്‍ ആയ വനമകന്‍ എന്ന ചിത്രത്തിലൂടെയാണ്. മികച്ച ഒരു നര്‍ത്തകി കൂടിയാണ് സായ്യേഷ. ആര്യയും സായ്യേഷയും തങ്ങളുടെ വിവാഹത്തിന് മലയാളത്തിന്റെ താര ചക്രവര്‍ത്തി മോഹന്‍ലാലിനെ ക്ഷണിക്കാന്‍ എത്തിയപ്പോഴത്തെ ചിത്രങ്ങള്‍ ഈ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.

ഏതായാലും കഴിഞ്ഞ ദിവസം നടന്ന ഇരുവരുടെയും വിവാഹ ചടങ്ങിലെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറുകയാണ്. കഴിഞ്ഞ ജനുവരിയില്‍ ഇവരുടെ വിവാഹ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ആര്യയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ന്നു വന്നിരുന്നു.

ആര്യയുടെ ഭാവി വധുവിനെ കണ്ടെത്താന്‍ ഒരു തമിഴ് ചാനല്‍ ‘എങ്ക വീട്ട് മാപ്പിളൈ’ എന്ന പേരില്‍ റിയാലിറ്റി ഷോ നടത്തിയിരുന്നു എങ്കിലും ഷോയുടെ അവസാനം ആരെയും വിവാഹം കഴിക്കുന്നില്ല എന്നായിരുന്നു ആര്യ എടുത്ത തീരുമാനം. താന്‍ ഒരാളെ തിരഞ്ഞെടുത്താല്‍ മറ്റുള്ളവര്‍ക്കു വേദനയാകുമെന്നു പറഞ്ഞാണ് ആര്യ പിന്മാറിയത്.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts