ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് ഉടന്‍: സര്‍ക്കാരിന്റെ അനുമതി കാത്ത് വിജിലന്‍സ്; വ്യക്തമായ തെളിവുമായി അന്വേഷണസംഘം

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രിയും മുസ്ലിംലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യുന്നതിനും അറസ്റ്റിനും സംസ്ഥാന സര്‍ക്കാറിന്റെ അനുമതി കാത്ത് വിജിലന്‍സ് അന്വേഷണ സംഘം. അഴിമതിയില്‍ ഇബ്രാഹിംകുഞ്ഞിനും പങ്കുണ്ടെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്യുന്നതിനായി വിജിലന്‍സ് നിയമവകുപ്പിന്റെ ഉപദേശം തേടി. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ഇബ്രാഹിംകുഞ്ഞിനെതിരായ തെളിവുകള്‍ ഉള്‍പ്പെടുന്ന ഫയല്‍ ഒരാഴ്ച മുമ്പ് വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയിരുന്നു. അതികം വൈകാതെ ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിലെടുക്കുമെന്ന് സൂചന.

ഉടമകളുടെ പേരിലല്ല, 345 ഫ്‌ളാറ്റുകളില്‍ 191ഉം ബില്‍ഡര്‍മാരുടെ പേരില്‍

2018ല്‍ അഴിമതി നിരോധന നിയമ ഭേദഗതി പ്രകാരം ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യണമെങ്കില്‍ സര്‍ക്കാറിന്റെ അനുമതി വേണം. വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്റെ ഉപദേശം നേരത്തെ ലഭിച്ചിരുന്നു. അറസ്റ്റിന് സര്‍ക്കാറിന്റെ അനുമതി വേണമോയെന്നതില്‍ നിയമവകുപ്പിനെ സമീപിക്കാനുള്ള ശുപാര്‍ശയെ തുടര്‍ന്നാണ് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉപദേശം തേടിയിരിക്കുന്നത്. നിയമോപദേശം അടുത്ത ദിവസം ലഭിക്കും.
സര്‍ക്കാറിന്റെ അനുമതിയില്ലാതെ അറസ്റ്റ് ചെയ്താല്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നതിനാലാണ് വിജിലന്‍സ് കാത്തുനില്‍ക്കുന്നത്. കേസില്‍ പ്രതിയാക്കാനും അറസ്റ്റിനുമുള്ള തെളിവുകള്‍ വിജിലന്‍സിന്റെ കൈവശമുണ്ട്. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന ടി ഒ സൂരജിനെ അറസ്റ്റ് ചെയ്തിരിക്കുന്നത് കരാര്‍ കമ്പനിക്ക് മുന്‍കൂറായി പണം നല്‍കിയ കേസിലാണ്. പണം നല്‍കാന്‍ ശുപാര്‍ശ ചെയ്ത് കൊണ്ടുള്ള ഫയലില്‍ മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞ് ഒപ്പിട്ടിട്ടുണ്ട്. അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്റെ ഉപദേശം ലഭിച്ചതിന് പിന്നാലെ അന്വേഷണസംഘത്തിന്റെ യോഗം വിജിലന്‍സ് ഡയറക്ടര്‍ വിളിച്ച് ചേര്‍ത്തിരുന്നു.
വി കെ ഇബ്രാഹിംകുഞ്ഞിന്റെ പങ്ക് അന്വേഷിക്കുകയാണെന്നും കൂടുതല്‍ സമയം വേണമെന്നുമാണ് വിജിലന്‍സ് ഇന്നലെ ഹൈക്കോടതിയെ അറിയിച്ചത്. മുന്‍കൂറായി പണം നല്‍കിയതില്‍ ഇബ്രാഹിംകുഞ്ഞിനുള്ള പങ്ക് സൂരജ് വെളിപ്പെടുത്തിയിട്ടുണ്ടെന്നും വിജിലന്‍സ് കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കരാര്‍ കമ്പനിക്ക് മുന്‍കൂറായി പണം നല്‍കിയതിന് പിന്നാലെ ടി ഒ സൂരജ് ഇടപ്പള്ളി സൗത്ത് വില്ലേജില്‍ 16.5 സെന്റ് സ്ഥലവും റസിഡന്‍ഷ്യല്‍ കോംപ്ലക്സും വാങ്ങിയെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. മകനെ ബിനാമിയാക്കി ഭൂമി വാങ്ങിയതില്‍ കള്ളപ്പണവുമുണ്ടെന്ന് സൂരജ് സമ്മതിച്ചിട്ടുണ്ടെന്നും അന്വേഷണസംഘം അറിയിച്ചിരുന്നു.

share this post on...

Related posts