അർജ്ജുൻ ‘ബിഗ്ബോസിലേക്ക്? ട്രെൻ്റിംഗ് ലിസ്റ്റിൽ തരംഗമായി അർജ്ജുൻ!

Arjyou (Arjun Sundaresan) Biography, Age, Family & more - Mix India

ബിഗ്ബോസ് സീസണിന് മൂന്നാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ്. ആരൊക്കെയാകും മത്സരാർത്ഥികളെന്ന പ്രേക്ഷകരുടെ അനുമാനങ്ങൾ പലതും തെറ്റാണെന്ന് വ്യക്തമാക്കി സാധ്യതാ പട്ടികയിലെ പലരും രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനോടകം തന്നെ മത്സരാർത്ഥികളുടെ സാധ്യതാ പട്ടികയിൽ നിരവധി സിനിമാ സീരിയൽ നടീ നടന്മാരും രാഷ്ട്രീയ പ്രവർത്തകരും ടെലിവിഷൻ അവതാരകരും ടിക് ടോക് താരങ്ങളും യൂട്യൂബർമാരും ആക്ടിവിസ്റ്റുകളുമൊക്കെ ഇടം നേടിയിട്ടുണ്ട്. പക്ഷെ അന്തിമമായ മത്സരാർത്ഥികളുടെ പട്ടികയൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. ബിഗ്ബോസിലേക്ക് കിട്ടിയ ക്ഷണം നിരസിച്ചതായും ബിഗ്ബോസിലേക്ക് പോകുന്നെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നുമൊക്കെ വ്യക്തമാക്കി പലരും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അത്തരത്തിലൊരു സ്ഥിരീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അർജ്യൂ എന്നറിയപ്പെടുന്ന യൂട്യൂബർ അർജ്ജുൻ.

Arjyou Biggboss

യൂട്യൂബ് കണ്ടൻറ് ക്രിയേറ്ററായ അർജ്ജുൻ സ്വതസിദ്ധമായ ഒരു വീഡിയോ തയ്യാറാക്കിക്കൊണ്ടാണ് പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ചിരിക്കുന്നത്. താൻ ബിഗ്ബോസിലേക്ക് ഇല്ലെന്നും യൂട്യൂബ് വിട്ടു കളിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അർജ്യൂ വീഡിയോയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം നേരത്തേ അർജ്യൂ ബിഗ്ബോസ് മലയാളം സീസൺ 3യിലേക്ക് മത്സരാർത്ഥിയായി എത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. താൻ ബിഗ്ബോസിലേക്ക് എന്ന് അർത്ഥമാക്കിക്കൊണ്ടുള്ള ടൈറ്റിലിട്ടു കൊണ്ടാണ് അർജ്ജുൻ യൂട്യൂബിൽ പങ്കുവെച്ചിരിക്കുന്നത്. ഇത് കാരണം ഇരുപത്തിയഞ്ച് ലക്ഷത്തോളം കാഴ്ചക്കാരെയാണ് നേടിയിരിക്കുന്നത്.

Related posts